#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Nov 24, 2024 07:54 PM | By Jain Rosviya

ആലപ്പുഴ: (truevisionnews.com) കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ ആറു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു.

കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചത്. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) ആണ് മരിച്ചത്.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ പറഞ്ഞു.

മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പാവാണ് അപകടം ഉണ്ടായത്.

തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം.

മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.

ബൈക്ക് മറിഞ്ഞയുടൻ യുവാവിന് ​ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.



#incident #young #man #died #rope #stuck #around #neck #police #took #six #people #custody

Next TV

Related Stories
#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:08 PM

#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

Nov 24, 2024 07:33 PM

#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു...

Read More >>
#drowned |  വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Nov 24, 2024 07:21 PM

#drowned | വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വീടിനടുത്തുള്ള ഏറ്റാംകുളത്ത് ഞായറാഴ്ച രാവിലെ എട്ടരയോടെയാണ്...

Read More >>
#accident |  മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Nov 24, 2024 07:16 PM

#accident | മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കയർ കെട്ടിയത് കാണാതെയാണ് അപകടം ഉണ്ടായത്. സെയ്ദ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു....

Read More >>
Top Stories