#growvasu | തലച്ചോറിൽ നിറഞ്ഞിരിക്കുന്ന ഹിന്ദു പ്രത്യയശാസ്ത്രം കഴുകി കളയുക, എന്നിട്ട് ലോകവീക്ഷണം ഉണ്ടാക്കണം - ഗ്രൊ വാസു

#growvasu |  തലച്ചോറിൽ നിറഞ്ഞിരിക്കുന്ന ഹിന്ദു പ്രത്യയശാസ്ത്രം കഴുകി കളയുക, എന്നിട്ട് ലോകവീക്ഷണം  ഉണ്ടാക്കണം - ഗ്രൊ വാസു
Oct 28, 2024 06:20 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) പി.ജയരാജൻ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്യൂണിസ്റ്റുകാരോട് പറയാനുള്ളത്, തലച്ചോറിൽ നിറഞ്ഞു നിൽക്കുന്ന ഹിന്ദു പ്രത്യയശാസ്ത്രം ആദ്യം കഴുകികളയുക എന്നിട്ട് ലോകവീക്ഷണം ഉണ്ടാക്കണമെന്നാണെന്ന് ഗ്രൊ വാസു പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പി.ജയരാജന്റെ പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെയായിരുന്നു ഗ്രൊ വാസുവിന്റെ പ്രതികരണം.

മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള അന്തർധാര സജീവമാണെന്നും കേരളത്തിലെ ജനകീയ സമരങ്ങളെ ഇവർ ഇങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാണിക്കുന്ന പുസ്തകത്തിൽ ഗ്രൊ വാസുവിന്റെ എസ്.ഡി.പി.ഐ ബന്ധവും പരാമർശിക്കുന്നുണ്ട്.

"കേരളത്തിലെ മാക്സിസ്റ്റുകൾ അന്ധവിശ്വാസികളാണ്. അവർ പറയുന്നതിനെ പൊതുവിൽ പരിഗണിക്കേണ്ടതില്ല എന്നാണ്. അന്ധവിശ്വാസം എന്ന് ഞാൻ പറയുന്നത്. അംബേദ്കറുടെ ഭാഷയിൽ പറഞ്ഞാൽ, ശ്രുതികൾ, സ്മൃതികൾ, ശാസ്ത്രങ്ങൾ, പുരാണങ്ങൾ ഇതിഹാസങ്ങൾ ഇത് ചുട്ടുകരിക്കണമെന്നല്ല, ബോംബിട്ട് തകർക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിന് വിധേയരാണ് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. അതുകൊണ്ടാണ് സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുക്കാത്ത ജനകീയ സമരങ്ങൾ നടത്തുകയോ ചെയ്യാത്ത സംഘ്പരിവാർ ഒരുഘട്ടത്തിൽ രാജ്യത്ത് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നത്.

ആ രീതിയിൽ ഈ അന്ധവിശ്വാസത്തിന് ഇന്ത്യൻ ജനത വിധേയമാണെന്നുള്ള കാര്യം ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെന്ന് പറയുന്നവർക്കോ നക്സലൈറ്റുകളെന്ന് പറയുന്നവർക്കോ ഒരു ബോധവുമില്ല.

ജനകീയ സമരങ്ങളിൽ പങ്കെടുക്കാൻ എസ്.ഡി.പി.ഐക്ക് അവകാശമുണ്ട്. മാർക്സ് പറഞ്ഞത് സർവലോക തൊഴിലാളികളെ സംഘടിക്കുവിൻ എന്നാണ്. ഇതിൽ എവിടെയാണ് മുസ്ലികളെ, ഹിന്ദുകളെ ക്രിസ്റ്റ്യാനികളെ എന്ന് പറയുന്നത്."- ഗ്രൊ വാസു കൂട്ടിച്ചേർത്തു.

#Wash #away #Hindu #ideology #ingrained #brain #create #world #view #growvasu

Next TV

Related Stories
#CourtVerdict | ക്രിസ്‌മസ് ദിനത്തിൽ നാടിനെ ഞെട്ടിച്ച കൊലപാതകം; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി

Oct 28, 2024 08:37 AM

#CourtVerdict | ക്രിസ്‌മസ് ദിനത്തിൽ നാടിനെ ഞെട്ടിച്ച കൊലപാതകം; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി

ഡിസംബർ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധി തവണ പ്രതികൾ അനീഷിനെ...

Read More >>
#Kidnapped | യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി, ദേഹോപദ്രവം ഏല്പിച്ചശേഷം വഴിയിലിറക്കിവിട്ടു: 26 -കാരൻ അറസ്റ്റിൽ

Oct 28, 2024 08:19 AM

#Kidnapped | യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി, ദേഹോപദ്രവം ഏല്പിച്ചശേഷം വഴിയിലിറക്കിവിട്ടു: 26 -കാരൻ അറസ്റ്റിൽ

നാലാംമൈൽ സിറ്റിസൺ നഗർ സ്വദേശിയാണ് കേസിലെ ഒന്നാംപ്രതി. ഇയാളും സംഘത്തിലെ മറ്റ് അഞ്ചുപേരും...

Read More >>
 #PPDivya | എഡിഎമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണമെന്ന് യുഡിഎഫ് പ്രമേയം

Oct 28, 2024 08:10 AM

#PPDivya | എഡിഎമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണമെന്ന് യുഡിഎഫ് പ്രമേയം

ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ തന്നെ വ്യക്തമാക്കിയതാണ്. ദിവ്യ വെറുതെ പ്രസംഗിക്കുകയല്ല ചെയ്തത്. ഭീഷണിസ്വരം...

Read More >>
#lottery  | ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിമാറ്റി ഒട്ടിച്ചു കൊണ്ടുള്ള തട്ടിപ്പ് വ്യാപകമാവുന്നു

Oct 28, 2024 07:40 AM

#lottery | ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിമാറ്റി ഒട്ടിച്ചു കൊണ്ടുള്ള തട്ടിപ്പ് വ്യാപകമാവുന്നു

വഴിയോരങ്ങളിലും മറ്റും ലോട്ടറി വില്‍ക്കുന്ന പാവം കച്ചവടക്കാരാണ് തട്ടിപ്പിന് ഇരകളാവുന്നത്....

Read More >>
#clash | പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം,  കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി

Oct 28, 2024 07:23 AM

#clash | പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം, കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി

എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്....

Read More >>
#deathcase | അതിഥി തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

Oct 28, 2024 07:17 AM

#deathcase | അതിഥി തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

സഹോദരന്‍റേത് അപകട മരണമല്ലെന്ന അസം സ്വദേശിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് പൊലീസ് പറയുന്നത്....

Read More >>
Top Stories