#case | ഏകമകൻ സ്കൂളിൽ, സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ കലഹം, വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളുടെ സംസ്കാരം ഇന്ന്

#case | ഏകമകൻ സ്കൂളിൽ, സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ കലഹം, വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളുടെ സംസ്കാരം ഇന്ന്
Oct 26, 2024 08:37 AM | By Athira V

പാലാ (കോട്ടയം): ( www.truevisionnews.com ) കടനാട് കാവുംകണ്ടത്തു ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങി മരിച്ചെന്നാണു പ്രാഥമിക നിഗമനം. കാവുംകണ്ടം കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണു മരിച്ചത്.

റോയിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലും ജാൻസിയെ വീടിനുള്ളിൽ നിലത്തു കമിഴ്ന്നുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ഇവരുടെ ഏക മകൻ (9 വയസ്സ്) സ്‌കൂളിലായിരുന്നു. 3–ാം ക്ലാസ് വിദ്യാർഥിയാണ്. വിവാഹം കഴിഞ്ഞ് 28 വർഷത്തിനു ശേഷമാണ് ദമ്പതികൾക്കു മകൻ പിറന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണു സംഭവം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഡിവൈഎസ്പി കെ.സദൻ, മേലുകാവ് എസ്എച്ച്ഒ എം.ഡി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തൊടുപുഴയിലുള്ള സഹോദരനെ വിളിച്ചു പറഞ്ഞശേഷമാണു റോയി ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.

ജാൻസി മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്നു 4.30നു കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.

#Couple #found #dead #home #cremation #held #today #after #only #son's #school #fight #over #financial #issues

Next TV

Related Stories
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories