#GoldRate | വീണ്ടും തലപൊക്കി സ്വർണവില; ഇന്നത്തെ നിരക്കറിയാം

#GoldRate | വീണ്ടും തലപൊക്കി സ്വർണവില; ഇന്നത്തെ നിരക്കറിയാം
Oct 25, 2024 11:26 AM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ 58,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിയിലെ നിരക്ക്.ഗ്രാമിന് 10 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത് .7295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഭരണപ്രേമികൾക്ക് ആശങ്ക പടർത്തുന്നതാണ് നിലവിലെ വിപണിയിലെ നിരക്ക് .

സ്വര്‍ണം ഇനിയും മുന്നോട്ടു പോകുമെന്നാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നുള്ള സൂചനകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും സ്വര്‍ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു.

ഇറാനെതിരേ ഇസ്രയേലിന്റെ തിരിച്ചടി വൈകിയേക്കില്ലെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഇതെല്ലാം സ്വര്‍ണത്തില്‍ പ്രതിഫലിക്കും.

നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2,725 ഡോളറിലാണ് സ്വര്‍ണം. ഈ വര്‍ഷം തന്നെ 3,000 ഡോളര്‍ മറികടന്നേക്കുമെന്ന് പ്രവചിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

#Goldprice #rises #again #today #line

Next TV

Related Stories
#lottery  | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 25, 2024 03:34 PM

#lottery | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#MVGovindan | ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, വിദ്യാഭ്യാസ രം​ഗത്തും ഗവർണർ കാവിവൽക്കണം നടത്തുന്നു’ - എം വി ഗോവിന്ദൻ

Oct 25, 2024 03:05 PM

#MVGovindan | ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, വിദ്യാഭ്യാസ രം​ഗത്തും ഗവർണർ കാവിവൽക്കണം നടത്തുന്നു’ - എം വി ഗോവിന്ദൻ

സരിൻ പ്രശ്നം ഉണ്ടായപ്പോൾ വിളിച്ചിരുന്നു. സരിൻറെ മുൻ നിലപാടുകളിൽ അദ്ദേഹം മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോൾ ഞങ്ങളുടെ നിലപാടുകൾക്ക് ഒപ്പമാണ്...

Read More >>
#straydog |  വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്

Oct 25, 2024 02:45 PM

#straydog | വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്

പ്രദേശത്ത് തെരുവുനായ ശല്യം കൂടിയതായി വാർഡ് അംഗം കവിത അനിൽകുമാർ...

Read More >>
#theft | തളിപ്പറമ്പിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ മാല യുവതികൾ പൊട്ടിച്ച സംഭവം; അന്വേഷണം തുടങ്ങി

Oct 25, 2024 02:35 PM

#theft | തളിപ്പറമ്പിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ മാല യുവതികൾ പൊട്ടിച്ച സംഭവം; അന്വേഷണം തുടങ്ങി

പ്രധാന പാതയോരത്ത് സിസിടിവിയടക്കമുള്ള മെഡിക്കൽ സ്റ്റോറിൽ വെച്ചാണ് പട്ടാപ്പകൽ സ്ത്രീകൾ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്....

Read More >>
#arrest |  നിക്ഷേപം തട്ടിയെടുക്കാൻ വേണ്ടി കൊലപാതകം, വൃദ്ധയുടെ മരണത്തിൽ മകളും ചെറുമകളും അറസ്റ്റിൽ

Oct 25, 2024 02:26 PM

#arrest | നിക്ഷേപം തട്ടിയെടുക്കാൻ വേണ്ടി കൊലപാതകം, വൃദ്ധയുടെ മരണത്തിൽ മകളും ചെറുമകളും അറസ്റ്റിൽ

നിർമ്മലയുടെ നിക്ഷേപം തട്ടിയെടുക്കാൻ മകളും ചെറുമകളും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#NaveenBabu | എഡിഎം നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിന് പ്രത്യേകസംഘം

Oct 25, 2024 02:09 PM

#NaveenBabu | എഡിഎം നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിന് പ്രത്യേകസംഘം

കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ആറംഗ സംഘമാണ്...

Read More >>
Top Stories










Entertainment News