Oct 25, 2024 10:54 AM

പാലക്കാട്: (truevisionnews.com) പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വാതന്ത്രസ്ഥാനാർത്ഥിയായി തന്നെ തുടരുമെന്ന് എ കെ ഷാനിബ്. നിലവിൽ പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്നും ഇന്ന് നാമനിർദ്ദേശ പത്രിക നൽകും.

പി സരിൻ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഷാനിബ് വ്യക്തമാക്കി.

അതേസമയം, സ്വതന്ത്രസ്ഥാനാർത്ഥിയായ ഷാനിബ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും പിന്മാറി എൽഡിഎഫിന് പിന്തുണ നൽകണമെന്ന് പി സരിൻ ആവശ്യപ്പെട്ടു.

കോൺഗ്രസിനോട് വിയോജിപ്പുള്ള വോട്ടുകൾ വിഭജിച്ച് പോകരുതെന്നും ഇന്ന് നാമനിർദ്ദേശപതിക സമർപ്പിക്കരുത്, ഷാനിബ് ഉയർത്തിയ രാഷ്ട്രീയം എല്ലാവരും സ്വീകരിച്ചു. ഷാനിബ് തന്നെ പിന്തുണക്കണം സരിൻ വ്യക്തമാക്കി.

പാലക്കാട്‌ മൂന്ന് മുന്നണികളും പത്രിക സമർപ്പിച്ച് കഴിഞ്ഞതോടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എൽഡിഎഫിന്റെ ആദ്യതെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

ബിജെപിയുടെ സംസ്ഥാന നേതൃയോഗവും ഇന്ന് പാലക്കാട്‌ നടക്കുന്നുണ്ട്,ആദ്യലാപ്പിൽ മുന്നിലെത്തിയെന്ന വലിയ ആത്മവിശ്വാസത്തിലാണ് യൂഡിഎഫ് ക്യാമ്പ്,കൂടുതൽ മുതിർന്ന നേതാക്കളെ അടക്കം മണ്ഡലത്തിൽ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനാണ് മൂന്ന് മുന്നണികളുടേയും തീരുമാനം.

#decision #contest #election #nomination #paper #given #AKShanib

Next TV

Top Stories