#AbdulShukur | പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു; അനുനയ നീക്കവുമായി എൻഎൻ കൃഷ്ണദാസ്

#AbdulShukur | പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു; അനുനയ നീക്കവുമായി എൻഎൻ കൃഷ്ണദാസ്
Oct 25, 2024 10:51 AM | By VIPIN P V

പാലക്കാട്‌: (truevisionnews.com) പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടു. പാർട്ടിയിൽ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്.

സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു.

പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ.

ഇദ്ദേഹം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിർത്താനാണ് ശ്രമം.

കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഷുക്കൂറിനെ കോൺഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരം. കോൺഗ്രസിൻ്റെ കൗൺസിലർ വഴിയായിരുന്നു ശ്രമം നടന്നിരുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുൾ ഷുക്കൂർ പറഞ്ഞത്.

#Explosion #Palakkad #CPIM #Areacommitteemember #AbdulShukur #left #party #NNKrishnadas #persuasive #motion

Next TV

Related Stories
#akshanib | നിർണായക നീക്കം: പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി

Oct 25, 2024 03:46 PM

#akshanib | നിർണായക നീക്കം: പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി

മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും പത്രിക സമർപ്പിക്കുമെന്നും ഷാനിബ്...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 25, 2024 03:34 PM

#lottery | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#MVGovindan | ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, വിദ്യാഭ്യാസ രം​ഗത്തും ഗവർണർ കാവിവൽക്കണം നടത്തുന്നു’ - എം വി ഗോവിന്ദൻ

Oct 25, 2024 03:05 PM

#MVGovindan | ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, വിദ്യാഭ്യാസ രം​ഗത്തും ഗവർണർ കാവിവൽക്കണം നടത്തുന്നു’ - എം വി ഗോവിന്ദൻ

സരിൻ പ്രശ്നം ഉണ്ടായപ്പോൾ വിളിച്ചിരുന്നു. സരിൻറെ മുൻ നിലപാടുകളിൽ അദ്ദേഹം മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോൾ ഞങ്ങളുടെ നിലപാടുകൾക്ക് ഒപ്പമാണ്...

Read More >>
#straydog |  വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്

Oct 25, 2024 02:45 PM

#straydog | വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്

പ്രദേശത്ത് തെരുവുനായ ശല്യം കൂടിയതായി വാർഡ് അംഗം കവിത അനിൽകുമാർ...

Read More >>
#theft | തളിപ്പറമ്പിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ മാല യുവതികൾ പൊട്ടിച്ച സംഭവം; അന്വേഷണം തുടങ്ങി

Oct 25, 2024 02:35 PM

#theft | തളിപ്പറമ്പിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ മാല യുവതികൾ പൊട്ടിച്ച സംഭവം; അന്വേഷണം തുടങ്ങി

പ്രധാന പാതയോരത്ത് സിസിടിവിയടക്കമുള്ള മെഡിക്കൽ സ്റ്റോറിൽ വെച്ചാണ് പട്ടാപ്പകൽ സ്ത്രീകൾ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്....

Read More >>
#arrest |  നിക്ഷേപം തട്ടിയെടുക്കാൻ വേണ്ടി കൊലപാതകം, വൃദ്ധയുടെ മരണത്തിൽ മകളും ചെറുമകളും അറസ്റ്റിൽ

Oct 25, 2024 02:26 PM

#arrest | നിക്ഷേപം തട്ടിയെടുക്കാൻ വേണ്ടി കൊലപാതകം, വൃദ്ധയുടെ മരണത്തിൽ മകളും ചെറുമകളും അറസ്റ്റിൽ

നിർമ്മലയുടെ നിക്ഷേപം തട്ടിയെടുക്കാൻ മകളും ചെറുമകളും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
Top Stories