#Sruthi | ശ്രുതിയുടെ മരണത്തിൽ അന്വേഷണം; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർതൃമാതാവ്

#Sruthi | ശ്രുതിയുടെ മരണത്തിൽ അന്വേഷണം; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർതൃമാതാവ്
Oct 24, 2024 01:23 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു.

ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുവെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു.

ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.

ശ്രുതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയത്ത് തമിഴ്‌നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു.

വാട്‌സാപ്പില്‍ അവസാന ശബ്ദസന്ദേശം

‘‘അമ്മ ക്ഷമിക്കണം, ദയവു ചെയ്ത് ഭര്‍ത്താവിനെ ഒന്നും പറയരുത്. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ വീട്ടിലേക്കു തിരിച്ചു വരുന്നില്ല. ആളുകള്‍ പലതും പറയും. എന്റെ മൃതദേഹം ഇവിടെ സംസ്‌കരിക്കരുത്.

കോയമ്പത്തൂരില്‍ കൊണ്ടുപോയി നമ്മുടെ ആചാരപ്രകാരം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കണം’’ - ശുചീന്ദ്രത്തു ജീവനൊടുക്കിയ കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) അവസാനമായി സ്വന്തം മാതാപിതാക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശമാണിത്.

വിവരമറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു കുടുംബത്തിനൊപ്പം കോയമ്പത്തൂരില്‍നിന്ന് ശുചീന്ദ്രത്തേക്കു പുറപ്പെടുന്നതിനു മുന്‍പ് തന്നെ ശ്രുതി ജീവനൊടുക്കിയിരുന്നു.

കാര്‍ത്തിക്കിന്റെ ഒരു ബന്ധുവാണ് ബാബുവിനെ വിളിച്ചു ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നും മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണെന്നും അറിയിച്ചത്.

തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തിയ ബാബു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്നും നടപടി എടുക്കണമെന്നും ബാബുവിന്റെ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവായ കാര്‍ത്തിക്കിന്റെ മാതാവ് വല്ലാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. കാര്‍ത്തിക്കിന്റെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു.

ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിനു പുറത്തു പോകാനോ അനുവദിക്കുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു.

#Inquest #Shruti #death #Later #motherinlaw #tried #commitsuicide #taking #poison

Next TV

Related Stories
#Pension | സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല, ശിപാർശ തള്ളി മന്ത്രിസഭായോഗം

Nov 27, 2024 08:01 PM

#Pension | സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല, ശിപാർശ തള്ളി മന്ത്രിസഭായോഗം

വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരൻറെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ...

Read More >>
#Muthukuttyattack | വധശ്രമത്തിന് കേസെടുത്തു; മുതുകുറ്റി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

Nov 27, 2024 07:56 PM

#Muthukuttyattack | വധശ്രമത്തിന് കേസെടുത്തു; മുതുകുറ്റി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

പ്രതിയെ നാളെ രാവിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ...

Read More >>
#Adalat | 'കരുതലും കൈത്താങ്ങും'; കോഴിക്കോട് താലൂക്ക്തല അദാലത്തുകൾ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ

Nov 27, 2024 07:51 PM

#Adalat | 'കരുതലും കൈത്താങ്ങും'; കോഴിക്കോട് താലൂക്ക്തല അദാലത്തുകൾ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള), സർക്കാർ ജീവനക്കാര്യം, റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും...

Read More >>
#KUWJ | 'ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമ കടമ', 'സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം'; സുരേന്ദ്രന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

Nov 27, 2024 07:34 PM

#KUWJ | 'ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമ കടമ', 'സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം'; സുരേന്ദ്രന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബി.ജെ.പിയിലുണ്ടായ അസ്വാരസ്യങ്ങള്‍ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ...

Read More >>
Top Stories