#RahulGandhi | 'എന്‍റെ സഹോദരിയെ ഞാൻ വയനാടിനെ ഏൽപ്പിക്കുന്നു'; വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികൾ പാർലമെന്‍റിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധി

#RahulGandhi | 'എന്‍റെ സഹോദരിയെ ഞാൻ വയനാടിനെ ഏൽപ്പിക്കുന്നു'; വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികൾ പാർലമെന്‍റിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധി
Oct 23, 2024 01:25 PM | By VIPIN P V

കൽപറ്റ: (truevisionnews.com) വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികൾ പാർലമെന്‍റിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധി എം.പി. സഹോദരിക്കൊപ്പം ഞാനും വയനാടിന് വേണ്ടി പാർലമെന്‍റിൽ ശബ്ദമുയർത്താനുണ്ടാകും.

വയനാടിന്‍റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാൻ. രണ്ട് എം.പിമാരുള്ള ഒരേയൊരു മണ്ഡലമായിരിക്കും വയനാടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു രാഹുൽ.

വയനാട്ടിലെ എം.പി സ്ഥാനം ഒഴിഞ്ഞ് രാഹുൽ റായ്ബറേലി നിലനിർത്തിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

എന്‍റെ സഹോദരിയെ ഞാൻ വയനാടിനെ ഏൽപ്പിക്കുകയാണ്. വയനാട്ടിലെ ഓരോരുത്തരെയും സ്വന്തം കുടുംബമായി കണക്കാക്കുന്നയാളാണ് പ്രിയങ്ക.

വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും അനുജത്തി ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് -രാഹുൽ പറഞ്ഞു.

കൽപറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായത്.

രാഹുൽ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് ദേശീയ, സംസ്ഥാന നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു.

#entrust #sister #Wayanad #RahulGandhi #said #two #people #representatives #Parliament #Wayanad

Next TV

Related Stories
#Accident | ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 23, 2024 06:32 PM

#Accident | ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

പുറമേരി സ്വദേശിനിയായ യുവതിയുടെ വാഹനമാണ് ഇദ്ദേഹത്തെ ഇടിച്ചത്. ഹോസ്പിറ്റൽ അധികൃതരുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം...

Read More >>
#death | എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

Oct 23, 2024 06:05 PM

#death | എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു...

Read More >>
#death |  ഭിത്തിക്കടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പഴയ വീടുപൊളിക്കുന്നതിനിടെ

Oct 23, 2024 06:00 PM

#death | ഭിത്തിക്കടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പഴയ വീടുപൊളിക്കുന്നതിനിടെ

പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം...

Read More >>
#Sinergia | സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം; കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

Oct 23, 2024 05:06 PM

#Sinergia | സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം; കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം ചെയ്ത പ്രോഗ്രാമാണ്...

Read More >>
#Kalarippayat | കണ്ണൂരിൽ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവം; ജേതാക്കളായി പയ്യമ്പള്ളി കളരി സംഘം

Oct 23, 2024 04:56 PM

#Kalarippayat | കണ്ണൂരിൽ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവം; ജേതാക്കളായി പയ്യമ്പള്ളി കളരി സംഘം

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും സർട്ടിഫിക്കറ്റുകളും...

Read More >>
Top Stories