#Sinergia | സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം; കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

#Sinergia | സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം; കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു
Oct 23, 2024 05:06 PM | By Jain Rosviya

കൊച്ചി :(truevisionnews.com) സിനെര്‍ജിയ(synergia) അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയും പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് മാധ്യമപഠന വിഭാഗവും ധാരണാപത്രം ഒപ്പുവെച്ചു.

വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം ചെയ്ത പ്രോഗ്രാമാണ് സിനെര്‍ജിയ.

പഴശ്ശിരാജ കോളേജില്‍ നടന്ന ചടങ്ങില്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസഫ്, പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ബാരി കെ കെ, പഴശ്ശിരാജ കോളേജ് ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ജോഷി മാത്യു, എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. ജോബിന്‍ ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

ധാരണാപത്രം ഒപ്പിട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി മാധ്യമ ഗവേഷണം, മാധ്യമങ്ങളിലെ ട്രെന്‍ഡുകളും നവീകരണങ്ങളും, ഇമ്മേഴ്സീവ് ജേണലിസം, ഡിജിറ്റല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു.

ജെയിന്‍ യൂണിവേഴ്‌സിറ്റി ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസഫ്, പഴശ്ശിരാജ കോളേജ് സെല്‍ഫ് ഫിനാന്‍സിങ് ഡയറക്ടര്‍ താര ഫിലിപ്പ്, ജെയിന്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫ. മുഹമ്മദ് ഹാഫിലുദ്ധീന്‍ ,പഴശ്ശിരാജ കോളേജ് അസി.പ്രൊഫ. ക്രിസ്റ്റീന ജോസഫ്, മാധ്യമ വിഭാഗം അസോസിയേഷന്‍ സെക്രട്ടറി ധിരന വി.എസ്, ഷോബിന്‍ മാത്യു, ലിന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു.

30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി.

നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി യൂണിവേഴ്സിറ്റി.

#Sinergia #Academic #Exchange #Program #Kochi #Jain #University #Pazhassiraja #College #signed #MoU

Next TV

Related Stories
#keralarain | മലയോര ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി,10 ജില്ലകളിൽ യെല്ലോ അലർട്ട്

Oct 23, 2024 08:57 PM

#keralarain | മലയോര ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി,10 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിലാണ് രണ്ടുപേർ ഒഴുക്കിൽപ്പെട്ടത്. ഇതിലൊരാളെ...

Read More >>
#MvGovindan |  സരിനെ ഒപ്പം കൂട്ടിയത് അടവുനയം; പാലക്കാട്  ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

Oct 23, 2024 08:47 PM

#MvGovindan | സരിനെ ഒപ്പം കൂട്ടിയത് അടവുനയം; പാലക്കാട് ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

എ.കെ.ആൻ്റണിയും ഉമ്മൻ ചാണ്ടിയും കെ കരുണാകരനും ഇടതുപക്ഷത്തിനൊപ്പം വന്നിട്ടുണ്ട്....

Read More >>
#pvanvar | രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

Oct 23, 2024 08:12 PM

#pvanvar | രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കും. ഡിഎംകെയുടെ സ്ഥാനാർഥി എം.എം.മിൻഹാജിനെ പിൻവലിക്കുന്നെന്നും രാഹുലിനു...

Read More >>
#PVAnwar |   'ഏജന്റ് വിളിച്ചിട്ടാണ് വന്നത്', പേയ്‌മെന്റിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല; അന്‍വറിന്റെ റോഡ് ഷോയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റും

Oct 23, 2024 07:58 PM

#PVAnwar | 'ഏജന്റ് വിളിച്ചിട്ടാണ് വന്നത്', പേയ്‌മെന്റിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല; അന്‍വറിന്റെ റോഡ് ഷോയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റും

കാറ്ററിംഗിനും സിനിമാ ഷൂട്ടിംഗിനുമൊക്കെ പോകാറുണ്ടെന്നും ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്നും അവര്‍...

Read More >>
#slabcollapsed | നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് അപകടം; തൊഴിലാളി മരിച്ചു

Oct 23, 2024 07:54 PM

#slabcollapsed | നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് അപകടം; തൊഴിലാളി മരിച്ചു

ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്...

Read More >>
 #NavyaHaridas | നെഹ്റു കുടുംബത്തിലെ ഇളമുറക്കാ‍ർ വയനാട് കാണാൻ വന്ന വിനോദ സഞ്ചാരികൾ; 5 വർഷക്കാലം  രാഹുൽ ഒന്നും ചെയ്തില്ലെന്ന് നവ്യ ഹരിദാസ്

Oct 23, 2024 07:44 PM

#NavyaHaridas | നെഹ്റു കുടുംബത്തിലെ ഇളമുറക്കാ‍ർ വയനാട് കാണാൻ വന്ന വിനോദ സഞ്ചാരികൾ; 5 വർഷക്കാലം രാഹുൽ ഒന്നും ചെയ്തില്ലെന്ന് നവ്യ ഹരിദാസ്

പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് രണ്ട് എംപിമാർ ഉണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ തന്നെ മണ്ഡലത്തിൽ പാവയായ ഒരാളെ...

Read More >>
Top Stories