#Thief | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

#Thief  | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം
Oct 22, 2024 03:57 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയ കള്ളന്‍ സിസിടിവി കണ്ടതോടെ ഭക്തനായി മാറി, ക്ഷേത്രക്കിണറ്റില്‍ നിന്ന് വെള്ളം കോരി കുളിച്ച് തൊഴുത് മോഷണം ശ്രമം ഉപേക്ഷിച്ചു.

പാറശ്ശാലയിലെ അയിര ചൂണ്ടിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് രസകരമായ സംഭവം നടന്നിരിക്കുന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ ചാടിക്കയറിയ മോഷ്ടാവ് ശ്രീകോവിലിന്റെ പൂട്ട് തകര്‍ക്കുകയും ക്ഷേത്ര കമ്മിറ്റി ഓഫീസിനുള്ളില്‍ കയറി സാധനങ്ങള്‍ വലിച്ചിടുകയും ചെയ്തിട്ടുണ്ട്.

തൊട്ടുപിന്നാലെയാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവി ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ മോഷണം മറന്ന് ഇയാള്‍ ഭക്തനായി.

ഉടന്‍തന്നെ ക്ഷേത്ര കോമ്പൗണ്ടിനുള്ളിലുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരി കുടിക്കുകയും കുളിക്കുകയും ചെയ്തു. അതിനുശേഷം ക്ഷേത്രത്തില്‍ തൊഴുത് മടങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

ഇതേ യുവാവ് രാത്രി ഒരു മണിക്ക് കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡില്‍ നടന്നു പോകുന്നത് നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊഴിയൂര്‍ പോലീസിന് പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നു.

#temple #stea #devotee #seeing #CCTV #took #bath #returned #table

Next TV

Related Stories
#Arrest | കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

Oct 22, 2024 08:33 PM

#Arrest | കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

പ്രതികൾക്കെതിരെ നടക്കാവ് എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിതരണം ചെയ്‌തതിനും കേസ്...

Read More >>
#arrest | എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

Oct 22, 2024 08:25 PM

#arrest | എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ചടയമംഗലം ​എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് എ.കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)...

Read More >>
#KSRTCdriverissue | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്

Oct 22, 2024 08:16 PM

#KSRTCdriverissue | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്

ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള തെളിവുകളില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണപുരോഗതി റിപ്പോർട്ടിൽ...

Read More >>
#VDSatheesan | പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്തുന്നത് മതേതര-ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തും -വി.ഡി. സതീശൻ

Oct 22, 2024 07:53 PM

#VDSatheesan | പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്തുന്നത് മതേതര-ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തും -വി.ഡി. സതീശൻ

രാഹുൽ ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ലോക്സഭയിൽ എത്തിച്ച വയനാട്, അതിലും വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുക്കുമെന്ന് ഞങ്ങൾക്ക്...

Read More >>
#PVAnwar |  'എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കണം'; 'കോടാലി' വിമർശനത്തിന് മറുപടിയുമായി പിവി അൻവര്‍

Oct 22, 2024 07:24 PM

#PVAnwar | 'എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കണം'; 'കോടാലി' വിമർശനത്തിന് മറുപടിയുമായി പിവി അൻവര്‍

കോടാലി എന്താണെന്ന് അറിയാത്തവരുടെ മുമ്പിലാണ് കോടാലി കഥ പറയുന്നതെന്നും പിവി അൻവര്‍...

Read More >>
Top Stories










Entertainment News