#Murdercase | അപ്പാർട്മെന്റിനുള്ളിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്

#Murdercase | അപ്പാർട്മെന്റിനുള്ളിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്
Nov 25, 2024 06:49 AM | By Jain Rosviya

കൊച്ചി: (truevisionnews.comകളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ.

കാക്കനാട് സ്വദേശിയായ ​ഗിരീഷ് ബാബുവാണ് പിടിയിലായിരിക്കുന്നത്.

ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരൻ കൂടിയാണ് ഗിരീഷ്.

ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

കൊലപാതകം നടന്ന ദിവസം ഇയാൾ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെ‌ട്ടി‌രുന്നു. തലയിൽ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നിൽ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഭർത്താവുമായി അകന്നു കഴിയുന്ന ജെയ്സി ഒരു വർഷമായി കളമശ്ശേരിയിലെ ഈ അപ്പാർട്ടമെന്‍റിലാണ് താമസം.

കാനഡയിലുള്ള ജെയ്സിയുടെ മകൾ നാട്ടിലെത്തിയിട്ടുണ്ട്. കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിലാണ് ജെയ്സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.



#Murder #housewife #inside #apartment #accused #arrested #murder #committed #intention #stealing

Next TV

Related Stories
 #Robbery | പൂട്ടിയിട്ട വീട്ടിൽനിന്ന് 300 പവന്‍ സ്വര്‍ണവും ഒരുകോടി രൂപയും മോഷ്ടിച്ചു

Nov 25, 2024 09:07 AM

#Robbery | പൂട്ടിയിട്ട വീട്ടിൽനിന്ന് 300 പവന്‍ സ്വര്‍ണവും ഒരുകോടി രൂപയും മോഷ്ടിച്ചു

വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്‌റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം...

Read More >>
#WaqfActAmendmentBill | വഖഫ് നിയമ ഭേദഗതി ബിൽ കുറ്റമറ്റതായി കൊണ്ടുവന്നാൽ പിന്തുണക്കും -കെ സി വേണുഗോപാൽ

Nov 25, 2024 08:31 AM

#WaqfActAmendmentBill | വഖഫ് നിയമ ഭേദഗതി ബിൽ കുറ്റമറ്റതായി കൊണ്ടുവന്നാൽ പിന്തുണക്കും -കെ സി വേണുഗോപാൽ

ബില്ല് കുറ്റമറ്റതായി മാറിയാലേ പാർലമെന്റിൽ അംഗീകാരം ലഭിക്കൂവെന്ന് കെ സി വേണുഗോപാൽ...

Read More >>
#Accidentcase | കഴുത്തിൽ കയർ കുരുങ്ങി മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്

Nov 25, 2024 08:13 AM

#Accidentcase | കഴുത്തിൽ കയർ കുരുങ്ങി മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്

മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങിയാണ് സിയാദ്...

Read More >>
#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

Nov 25, 2024 07:28 AM

#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

ഹൈക്കോടതി നിർദേശമുള്ള സ്ഥിതിക്ക് അന്വേഷണം തുടങ്ങാതെ വഴിയില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി സർക്കാരിനെ...

Read More >>
ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

Nov 25, 2024 07:16 AM

ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ്...

Read More >>
 #HighCourt | ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Nov 25, 2024 06:57 AM

#HighCourt | ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

രണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി...

Read More >>
Top Stories