#priyankagandhi | ചുരം കയറല്ലേ... അവിടെ വിലക്കുണ്ട്! പ്രിയങ്കയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത്; കർശന നിർദ്ദേശവുമായി കെപിസിസി

#priyankagandhi | ചുരം കയറല്ലേ... അവിടെ വിലക്കുണ്ട്! പ്രിയങ്കയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത്; കർശന നിർദ്ദേശവുമായി കെപിസിസി
Oct 22, 2024 08:34 AM | By Athira V

കൽപ്പറ്റ : ( www.truevisionnews.com  )പ്രിയങ്ക ഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം.

ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി.

ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും പണി പാളുമെന്ന് കോൺഗ്രസിനറിയാം. അതുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ മുന്നൊരുക്കങ്ങള്‍ ഇത്തിരി കടുപ്പിക്കാനുളള കോണ്‍ഗ്രസ് തീരുമാനം.

ചേലക്കരയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെസി ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകര്‍.

തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ കൃത്യമായും അതത് മണ്ഡലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നിരീക്ഷകര്‍ക്കാണ്. പ്രിയങ്കയുടെ മല്‍സരമായതിനാല്‍ എഐസിസി ഭാരവാഹികളുടെ നേരിട്ടുളള നിരീക്ഷണത്തിലാണ് വയനാട്.

കെപിസിസി ഭാരവാഹികള്‍ക്കും സമീപ ജില്ലകളിലെ ഡിസിസി പ്രസിഡന്‍റുമാര്‍ക്കും പഞ്ചായത്ത് തലത്തിലാണ് ചുമതലകള്‍ വീതിച്ചു നല്‍കിയത്. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ക്ക് മാത്രമാണ് വയനാട്ടില്‍ ചുമതല. ബാക്കിയുളളവര്‍ ചേലക്കരയിലും പാലക്കാട്ടുമായി ഉണ്ടാകണമെന്ന് കടുപ്പിച്ചിട്ടുണ്ട് കെപിസിസി.







#Don't #drive #Wayanad #unnecessarily #because #Priyanka #KPCC #with #strict #instructions

Next TV

Related Stories
#missingcase | പള്ളൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ ഊട്ടിയിൽ കണ്ടെത്തി,  കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

Oct 22, 2024 10:59 AM

#missingcase | പള്ളൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ ഊട്ടിയിൽ കണ്ടെത്തി, കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഊട്ടിയിലെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ...

Read More >>
#Hospitalised | വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; ഗുരുതര പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ

Oct 22, 2024 10:37 AM

#Hospitalised | വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; ഗുരുതര പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ

റോഡിലൂടെ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#ADMNaveenBabu | എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവരങ്ങൾ പുറത്ത്

Oct 22, 2024 10:19 AM

#ADMNaveenBabu | എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവരങ്ങൾ പുറത്ത്

എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെ മൊഴി...

Read More >>
#busstrike | വടകരയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി-കണ്ണൂർ റൂട്ടിൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

Oct 22, 2024 10:16 AM

#busstrike | വടകരയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി-കണ്ണൂർ റൂട്ടിൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

മേഖലയിലെ പ്രാദേശിക റൂട്ടുകളായ കിഴുന്ന-തോട്ടട-കണ്ണൂർ, ചക്കരക്കൽ-നടാൽ ബൈപാസ്-തലശ്ശേരി റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകളും പണിമുടക്കിൽ...

Read More >>
#snake | സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍? പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

Oct 22, 2024 09:31 AM

#snake | സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍? പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

നെഹ്‌റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്. കൊടുങ്ങല്ലൂര്‍ പറപ്പുള്ളിബസാര്‍ ചെത്തിപ്പാടത്ത് ബാബുവിന്റെ മകള്‍...

Read More >>
Top Stories