#naveenbabu | നവീൻ ബാബുവിന്റെ അവസാന മെസേജ് പുലര്‍ച്ചെ 4.58ന്; സന്ദേശത്തിൽ ഭാര്യയുടെയും മകളുടെയും ഫോൺ നമ്പ‍റുകൾ, അയച്ചത് രണ്ട് പേർക്ക്

#naveenbabu | നവീൻ ബാബുവിന്റെ അവസാന മെസേജ് പുലര്‍ച്ചെ 4.58ന്; സന്ദേശത്തിൽ ഭാര്യയുടെയും മകളുടെയും ഫോൺ നമ്പ‍റുകൾ, അയച്ചത് രണ്ട് പേർക്ക്
Oct 22, 2024 08:18 AM | By Athira V

കണ്ണൂര്‍ : ( www.truevisionnews.com  )എഡിഎം നവീൻ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക്. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകളാണ് നവീൻ ബാബു കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച പുലർച്ചെ 4.58 നാണ് ഫോണിൽ നിന്നും സന്ദേശം അയച്ചത്. എന്നാൽ ഏറെ വൈകിയാണ് ഉദ്യോഗസ്ഥ‍ര്‍ ഈ മെസേജ് കണ്ടത്. അപ്പോഴേക്കും നവീൻ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീൻ ബാബുവിന്റെ മരണം നടന്നത്. ഈ സമയത്താകും ഭാര്യയുടേയും മകളുടേയും ഫോൺ നമ്പറുകൾ അയച്ച് നൽകിയത്.

കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. കഴി‌ഞ്ഞ ചൊവ്വാഴ്ച പുല‍ര്‍ച്ചെയാണ് നവീൻ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്.

സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത ജില്ലാ പഞ്ചായത്ത്‌ മുൻ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻ‌കൂർ ജാമ്യഹർജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.

അതേസമയം പരിയാരം ഗവ മെഡിക്കൽ കോളേജിൽ ജീവനക്കാരനായിരിക്കെ ടി.വി.പ്രശാന്ത് പെട്രോൾ പമ്പിന് അപേക്ഷ നൽകിയതിൽ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇന്നെത്തും.







#NaveenBabu #last #message #4.58 #am #message #contained #phone #numbers #his #wife #daughter #and #sent #two #people

Next TV

Related Stories
#PPDivya | ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

Oct 22, 2024 11:14 AM

#PPDivya | ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കണ്ണൂർ കലക്ട‍ര്‍ മൊഴി...

Read More >>
#missingcase | പള്ളൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ ഊട്ടിയിൽ കണ്ടെത്തി,  കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

Oct 22, 2024 10:59 AM

#missingcase | പള്ളൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ ഊട്ടിയിൽ കണ്ടെത്തി, കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഊട്ടിയിലെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ...

Read More >>
#Hospitalised | വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; ഗുരുതര പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ

Oct 22, 2024 10:37 AM

#Hospitalised | വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; ഗുരുതര പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ

റോഡിലൂടെ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#ADMNaveenBabu | എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവരങ്ങൾ പുറത്ത്

Oct 22, 2024 10:19 AM

#ADMNaveenBabu | എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവരങ്ങൾ പുറത്ത്

എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെ മൊഴി...

Read More >>
#busstrike | വടകരയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി-കണ്ണൂർ റൂട്ടിൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

Oct 22, 2024 10:16 AM

#busstrike | വടകരയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി-കണ്ണൂർ റൂട്ടിൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

മേഖലയിലെ പ്രാദേശിക റൂട്ടുകളായ കിഴുന്ന-തോട്ടട-കണ്ണൂർ, ചക്കരക്കൽ-നടാൽ ബൈപാസ്-തലശ്ശേരി റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകളും പണിമുടക്കിൽ...

Read More >>
Top Stories