#akshanib | ദേ, അടുത്തത്‌; പുറത്താക്കിയ ഷാനിബും പാലക്കാട്ട് മത്സരത്തിന്; കൂടുതൽ കാര്യങ്ങൾ 10.45ന് വാർത്താ സമ്മേളനത്തിൽ

#akshanib | ദേ, അടുത്തത്‌; പുറത്താക്കിയ ഷാനിബും പാലക്കാട്ട് മത്സരത്തിന്; കൂടുതൽ കാര്യങ്ങൾ 10.45ന് വാർത്താ സമ്മേളനത്തിൽ
Oct 22, 2024 08:05 AM | By Athira V

പാലക്കാട് : ( www.truevisionnews.comയൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എകെ ഷാനിബും തെര‌ഞ്ഞ‌െടുപ്പിൽ മത്സരിക്കും. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമെന്ന് ഷാനിബ് അറിയിച്ചു.

വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് മത്സരം. കൂടുതൽ കാര്യങ്ങൾ 10.45 ന് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷാനിബ് വ്യക്തമാക്കി. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

കോൺ​ഗ്രസിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്.

''പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്ന് എകെ ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ.

കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ല.

പാലക്കാട് ഒരു സമുദായത്തിൽപെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണെന്ന് ഷാനിബ് വിമ‍ർശിച്ചു. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിൻ്റെ നിലപാട്.

എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി''. ഉമ്മൻ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയതെന്നടക്കം ഷാനിബ് തുറന്നടിച്ചിരുന്നു.








#Expelled #akShanib #also #Palakkad #byelection #More #at #press #conference #at #10.45

Next TV

Related Stories
#PPDivya | ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

Oct 22, 2024 11:14 AM

#PPDivya | ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കണ്ണൂർ കലക്ട‍ര്‍ മൊഴി...

Read More >>
#missingcase | പള്ളൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ ഊട്ടിയിൽ കണ്ടെത്തി,  കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

Oct 22, 2024 10:59 AM

#missingcase | പള്ളൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ ഊട്ടിയിൽ കണ്ടെത്തി, കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഊട്ടിയിലെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ...

Read More >>
#Hospitalised | വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; ഗുരുതര പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ

Oct 22, 2024 10:37 AM

#Hospitalised | വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; ഗുരുതര പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ

റോഡിലൂടെ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#ADMNaveenBabu | എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവരങ്ങൾ പുറത്ത്

Oct 22, 2024 10:19 AM

#ADMNaveenBabu | എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവരങ്ങൾ പുറത്ത്

എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെ മൊഴി...

Read More >>
#busstrike | വടകരയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി-കണ്ണൂർ റൂട്ടിൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

Oct 22, 2024 10:16 AM

#busstrike | വടകരയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി-കണ്ണൂർ റൂട്ടിൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

മേഖലയിലെ പ്രാദേശിക റൂട്ടുകളായ കിഴുന്ന-തോട്ടട-കണ്ണൂർ, ചക്കരക്കൽ-നടാൽ ബൈപാസ്-തലശ്ശേരി റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകളും പണിമുടക്കിൽ...

Read More >>
Top Stories