#CongressMarch | എ.ഡി.എമ്മിന്‍റെ മരണം; കണ്ണൂരിൽ കോൺഗ്രസ്, ബിജെപി പ്രതിഷേധം; ഏറ്റുമുട്ടി പ്രവർത്തകരും പൊലീസും

#CongressMarch | എ.ഡി.എമ്മിന്‍റെ മരണം; കണ്ണൂരിൽ കോൺഗ്രസ്, ബിജെപി പ്രതിഷേധം; ഏറ്റുമുട്ടി പ്രവർത്തകരും പൊലീസും
Oct 21, 2024 01:07 PM | By VIPIN P V

പയ്യന്നൂർ: (truevisionnews.com) എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ വ്യാപക പ്രതിഷേധം.

കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിയാരം മെ‍ഡിക്കൽ കോളജിലേക്കായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

നവീൻ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി.വി.പ്രശാന്തിനെ മ‍െഡിക്കൽ കോളജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വലയം ഭേദിച്ച് കോളജ് ഓഫിസിലേക്കു പ്രവർത്തകർ കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

വനിത പ്രവർത്തകർ ഉൾപ്പെടെ ആശുപത്രി കാഷ്വാലിറ്റിക്കു മുമ്പിലും കോളജിനു മുമ്പിലും എത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

കണ്ണൂർ കലക്ട്രേറ്റിലേക്ക് ബിജെപി പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.

കലക്ട്രേറ്റിന് മുന്നിൽ ബാരിക്കേഡ് വച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ പ്രകോപിതരാകുകയായിരുന്നു.

നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ജില്ലാ കലക്ടർ അരുൺ കെ.വിജയനെ മാറ്റി നിർത്തുക, പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

കേസെടുത്ത് 5 ദിവസമായിട്ടും പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. മേഖലയിൽ സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്.







#Death #ADM #Kannur #Govt #Clashes #Congressmarch #medicalcollege

Next TV

Related Stories
#ksu | വിദ്യാഭ്യാസ ബന്ദ്: ആലപ്പുഴ ജില്ലയിൽ നാളെ കെ എസ് യു വിന്റെ വിദ്യാഭ്യാസ ബന്ദ്

Oct 21, 2024 08:14 PM

#ksu | വിദ്യാഭ്യാസ ബന്ദ്: ആലപ്പുഴ ജില്ലയിൽ നാളെ കെ എസ് യു വിന്റെ വിദ്യാഭ്യാസ ബന്ദ്

കെ എസ് യു പ്രവർത്തകർക്ക് നേരെയുണ്ടാവുന്ന ഡി വൈ എഫ് ഐ , എസ് എഫ് ഐ പ്രവർത്തകരുടെ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം...

Read More >>
#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം

Oct 21, 2024 07:42 PM

#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം

ചടയമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബാബുരാജിന്റെ സഹോദരനാണ് രാധാകൃഷ്ണൻ. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികൾ...

Read More >>
 #VDsatheesan | സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ, പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിന്‍വലിക്കണം -വി.ഡി. സതീശൻ

Oct 21, 2024 07:36 PM

#VDsatheesan | സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ, പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിന്‍വലിക്കണം -വി.ഡി. സതീശൻ

രണ്ടു സ്ഥലത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ട് നിങ്ങള്‍ എങ്ങനെയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നതെന്ന്...

Read More >>
#NedumbasseryAirport | 'നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്'; യാത്രക്കാരന്‍റെ ഭീഷണി, ഒരാൾ കസ്റ്റഡിയില്‍

Oct 21, 2024 07:30 PM

#NedumbasseryAirport | 'നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്'; യാത്രക്കാരന്‍റെ ഭീഷണി, ഒരാൾ കസ്റ്റഡിയില്‍

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ്...

Read More >>
#ShafiParambil | വോട്ടെടുപ്പ് തീയതി മാറ്റണം, നേരത്തെ നടത്താനുള്ള സാധ്യതകൾ തേടാം -ഷാഫി പറമ്പിൽ എം.പി

Oct 21, 2024 07:07 PM

#ShafiParambil | വോട്ടെടുപ്പ് തീയതി മാറ്റണം, നേരത്തെ നടത്താനുള്ള സാധ്യതകൾ തേടാം -ഷാഫി പറമ്പിൽ എം.പി

കളക്ടർ വഴിയും ഇക്കാര്യം അറിയിക്കാൻ ശ്രമിച്ചു. ഓൾ പാർട്ടി മീറ്റിങ്ങിലും ഇക്കാര്യം...

Read More >>
Top Stories










Entertainment News