#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം

#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം
Oct 21, 2024 07:42 PM | By VIPIN P V

കൊല്ലം: (truevisionnews.com) ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സിപിഐ(എം) തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ അർക്കന്നൂർ വെച്ചായിരുന്നു സംഭവം. രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കിനെ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു.

ചടയമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബാബുരാജിന്റെ സഹോദരനാണ് രാധാകൃഷ്ണൻ. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

#Privatebus #hits #bike #overtaking #Tragicend #CPI(M) #branchsecretary

Next TV

Related Stories
#kundaramurder | ലഹരിക്കായി  പണം  നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും  ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

Dec 27, 2024 12:33 PM

#kundaramurder | ലഹരിക്കായി പണം നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിനായിരുന്നു ലഹരിമരുന്നിന് അടിമയായ അഖിൽ അമ്മ പുഷ്പലതയുടെയും മുത്തച്ഛൻ ആന്‍റണിയുടെയും...

Read More >>
#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

Dec 27, 2024 12:20 PM

#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ്...

Read More >>
#wildelephant |  സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥൻ മരിച്ചു

Dec 27, 2024 12:15 PM

#wildelephant | സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥൻ മരിച്ചു

തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ...

Read More >>
#accident | ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ് ഭാര്യയും രണ്ട് പെൺ മക്കളും ആശുപത്രിയിൽ

Dec 27, 2024 12:07 PM

#accident | ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ് ഭാര്യയും രണ്ട് പെൺ മക്കളും ആശുപത്രിയിൽ

ചെട്ടികുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സംസ്ഥാന പാതയിൽ പ്രായിക്കര പെട്രോൾ പമ്പിനു മുന്നിലായിരുന്നു...

Read More >>
#goldrate | അമ്പമ്പോ ഇതെങ്ങോട്ടാ ഈ കുതിപ്പ്;  സ്വർണവില ഇന്നും വർധിച്ചു

Dec 27, 2024 11:53 AM

#goldrate | അമ്പമ്പോ ഇതെങ്ങോട്ടാ ഈ കുതിപ്പ്; സ്വർണവില ഇന്നും വർധിച്ചു

ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200...

Read More >>
Top Stories

Entertainment News