#SupremeCourt | വിവാഹം മാത്രമല്ല, കുട്ടികളുടെ വിവാഹനിശ്ചയം തടയാനും നിയമം വേണം -സുപ്രീംകോടതി

 #SupremeCourt |  വിവാഹം മാത്രമല്ല, കുട്ടികളുടെ വിവാഹനിശ്ചയം തടയാനും നിയമം വേണം -സുപ്രീംകോടതി
Oct 19, 2024 11:38 AM | By Jain Rosviya

ന്യൂഡല്‍ഹി: (truevisionnews.com)കുട്ടികളുടെ വിവാഹം മാത്രമല്ല, വിവാഹനിശ്ചയം നടത്തുന്നത് തടയാനും നിയമമുണ്ടാക്കുന്നത് പാര്‍ലമെന്റ് പരിഗണിക്കണമെന്ന് സുപ്രീം കോടതി.

ശൈശവവിവാഹ നിരോധനനിയമത്തിലെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനായി കുട്ടികളുടെ വിവാഹനിശ്ചയം നടത്തുന്ന പ്രവണത ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്.

ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ് പ്രായപൂര്‍ത്തിയാകുംമുന്‍പ് കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്നും കോടതി പറഞ്ഞു.

അതേസമയം, ശൈശവവിവാഹ നിരോധനനിയമം അതിന് അനുമതി നല്‍കുന്ന വ്യക്തിനിയമങ്ങളെക്കാള്‍ മുകളിലാണെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി തയ്യാറായില്ല.

വ്യക്തിനിയമങ്ങളെ മറികടക്കുംവിധം 2006-ലെ ശൈശവവിവാഹ നിരോധനനിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍നിന്ന് സുപ്രീംകോടതി വിട്ടുനിന്നത്.

ശൈശവവിവാഹ നിരോധനനിയമവും വ്യക്തിനിയമങ്ങളും ചേര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായി കോടതി നിരീക്ഷിച്ചു.

കേസില്‍ വാദം പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റിയശേഷമാണ്, വ്യക്തിനിയമത്തെ ശൈശവവിവാഹ നിരോധനനിയമം മറികടക്കുമെന്ന് പ്രഖ്യാപിക്കാനാവശ്യപ്പെട്ട് കേന്ദ്രം കുറിപ്പ് നല്‍കിയത്.

ഈ വിഷയത്തില്‍ വിവിധ ഹൈക്കോടതിവിധികളില്‍ വൈരുധ്യമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, 2021 ഡിസംബറില്‍ വ്യക്തിനിയമത്തെ മറികടക്കാനുള്ള ഭേദഗതിക്കായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ലവതരിപ്പിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു.

ശൈശവവിവാഹ നിരോധനം ഫലപ്രദമായി നടപ്പാക്കണമെന്നുകാട്ടി ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ എന്‍ലൈറ്റന്‍മെന്റ് ആന്‍ഡ് വൊളന്ററി ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് വിധിപറഞ്ഞത്. ശൈശവ വിവാഹം തടയാനും ഇതിന് ഇരകളായ കുട്ടികളുടെ പുനരധിവാസം, നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദേശങ്ങളും വിധിയിലുണ്ട്. ശൈശവവിവാഹ നിരോധനനിയമം വ്യക്തിനിയമത്തെ മറികടക്കുമെന്ന് പ്രഖ്യാപിച്ചില്ല

#Law #should #prevent #not #only #marriage #child #engagement #Supreme #Court

Next TV

Related Stories
#SAVED | ഓടുന്ന ട്രെയിനിൽ നിന്നും  പ്ലാറ്റ്ഫോമിലേക്ക്  ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

Nov 25, 2024 12:02 PM

#SAVED | ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

വണ്ടിയെടുത്തിട്ടും ഒപ്പമുണ്ടായിരുന്ന കുട്ടികൾ കയറാതിരുന്നതോടെയാണ് യുവതി ട്രയിനിൽ നിന്നും പുറത്തേക്ക്...

Read More >>
#bjp | ആരും രാജിവെക്കുന്നില്ല,  ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; കെ സുരേന്ദ്രന്റെ രാജിയിൽ ബിജെപി ദേശീയ നേതൃത്വം

Nov 25, 2024 11:57 AM

#bjp | ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; കെ സുരേന്ദ്രന്റെ രാജിയിൽ ബിജെപി ദേശീയ നേതൃത്വം

കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് എൽഡിഎഫും...

Read More >>
#Murder | ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം ചെയ്യാൻ ; അഞ്ചുവയസ്സുകാരിയെ കഴുത്ത് ഞെരിച്ചു കൊന്ന് അമ്മ

Nov 25, 2024 08:55 AM

#Murder | ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം ചെയ്യാൻ ; അഞ്ചുവയസ്സുകാരിയെ കഴുത്ത് ഞെരിച്ചു കൊന്ന് അമ്മ

കുട്ടിയെ സ്വീകരിക്കാൻ വിവാഹം ചെയ്യാൻ പോവുന്ന സുഹൃത്ത്...

Read More >>
#arrest |   രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

Nov 24, 2024 10:03 PM

#arrest | രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

യുവതി പോലീസ് യൂണിഫോം ധരിച്ച് നടക്കുന്നതിൽ പന്തികേടു തോന്നിയതോടെയാണ് ഇവരെ പോലീസ്...

Read More >>
#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Nov 24, 2024 09:36 PM

#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ...

Read More >>
Top Stories