#murdercase | ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, അച്ഛനെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

#murdercase | ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, അച്ഛനെ മകൻ  കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Oct 18, 2024 02:26 PM | By Susmitha Surendran

കൊട്ടാരക്കര: (truevisionnews.com) തൃക്കണ്ണമംഗലില്‍ അച്ഛനെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പ്രതിയായ മകൻ അറസ്റ്റിൽ

തൃക്കണ്ണമംഗല്‍ അജിത് നിലയത്തില്‍ തങ്കപ്പന്‍ ആചാരി(82) ആണ് കൊല്ലപ്പെട്ടത്. മകന്‍ അജിത്ത്(45)നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. താന്‍ അച്ഛനെ കൊലപ്പെടുത്തിയതായി അജിത്ത് സുഹൃത്തിനെ ഫോണില്‍ അറിയിക്കുകയായിരുന്നു.

പോലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ കഴുത്തില്‍ തോര്‍ത്ത് മുറുകി മരിച്ച നിലയില്‍ തങ്കപ്പന്‍ ആചാരിയെ കണ്ടെത്തിയത്. സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ തിണ്ണയില്‍ മദ്യലഹരിയില്‍ കിടന്നിരുന്ന അജിത്തിനെ പോലീസ് പിടികൂടുകയായിരുന്നു. വിരമിച്ച അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനായിരുന്നു തങ്കപ്പന്‍ ആചാരി.

അജിത്തും തങ്കപ്പനാചാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.സ്ഥിരം മദ്യപാനിയാണ് അജിത്. മദ്യപിച്ച് അച്ഛനും മകനും രാത്രി തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.

ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശേഷം ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമുണ്ടായി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ പരിശോധന നടത്തുകയാണ്. വിവാഹമോചിതനായ അജിത്തും മകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

#police #arrested #son #case #murder #father #Trikannamangal.

Next TV

Related Stories
#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Oct 18, 2024 04:08 PM

#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ...

Read More >>
#bus |   'ബസില്‍ വെച്ച് അപസ്മാരം', കുഴഞ്ഞ് വീണ രോഗിയുമായി ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചു

Oct 18, 2024 03:59 PM

#bus | 'ബസില്‍ വെച്ച് അപസ്മാരം', കുഴഞ്ഞ് വീണ രോഗിയുമായി ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചു

ബസ് ഡ്രൈവര്‍ ആദിസുരേഷ് ബസ് നേരെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
#MMHassan | 'രാഹുലിന്റെ പേര് വെട്ടി തന്‍റേത് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു, അത് നടക്കില്ലെന്ന് പറഞ്ഞു; ഓന്തിന്റെ രാഷ്ട്രീയരൂപമായി സരിന്‍ മാറി'യെന്ന് എംഎം ഹസ്സന്‍

Oct 18, 2024 03:55 PM

#MMHassan | 'രാഹുലിന്റെ പേര് വെട്ടി തന്‍റേത് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു, അത് നടക്കില്ലെന്ന് പറഞ്ഞു; ഓന്തിന്റെ രാഷ്ട്രീയരൂപമായി സരിന്‍ മാറി'യെന്ന് എംഎം ഹസ്സന്‍

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സരിന്‍ തന്നെയാവും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ...

Read More >>
#founddead |  കോഴിക്കോട്  ക്ഷേത്ര കുളത്തിൽ മധ്യവയസ്‌കന്‍ മരിച്ച നിലയിൽ

Oct 18, 2024 03:41 PM

#founddead | കോഴിക്കോട് ക്ഷേത്ര കുളത്തിൽ മധ്യവയസ്‌കന്‍ മരിച്ച നിലയിൽ

മൃതദേഹം കൊയിലാണ്ടി ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
#KannurCollector | 'മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല; മടക്കയാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെ കാണുമ്പോൾ എന്ത് പറയും എന്ന് മാത്രമാണ്​​'; കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

Oct 18, 2024 03:08 PM

#KannurCollector | 'മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല; മടക്കയാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെ കാണുമ്പോൾ എന്ത് പറയും എന്ന് മാത്രമാണ്​​'; കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

ആദ്യം മുതല്‍ അവസാനം വരെ ഖേദപ്രകടനം എന്ന നിലയിലാണ് കത്ത്. എന്നാല്‍ എന്തുകൊണ്ടാണ് എന്തുകൊണ്ടാണ് നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച വേളയില്‍...

Read More >>
#suicide | യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Oct 18, 2024 03:06 PM

#suicide | യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

യുവതിയെ വെട്ടിയ പ്രതി ലാലുമോനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories










Entertainment News