വെള്ളമുണ്ട (വയനാട്): (truevisionnews.com) ഗവ: യുപി സ്കൂളിൽ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ജീവിതശൈലീ രോഗങ്ങളും ആരോഗ്യ ശീലങ്ങളും എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഗഫൂർ ടി.കെ ക്ലാസ് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ഷിനോജ് മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കോഡിനേറ്റർ ഷബാന ടീച്ചർ സ്വാഗതവും ,അഖിൽ സി നന്ദിയും രേഖപ്പെടുത്തി.
#awarenessclass #Lifestylediseases #healthhabits