#deathcase | അച്ഛന്റെ മരണത്തിന് പിന്നിൽ ഹൃദയാഘാതമല്ല, അമ്മയുടെ പങ്ക് അന്വേഷിക്കണം; പരാതിയുമായി പതിനെട്ടുകാരി

#deathcase | അച്ഛന്റെ മരണത്തിന് പിന്നിൽ ഹൃദയാഘാതമല്ല, അമ്മയുടെ പങ്ക് അന്വേഷിക്കണം; പരാതിയുമായി പതിനെട്ടുകാരി
Oct 17, 2024 09:32 PM | By Susmitha Surendran

ബെം​ഗളൂരു: (truevisionnews.com) ബിസിനസ്സുകാരനായ അച്ഛന്റെ മരണത്തിൽ അമ്മയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മകൾ. കർണാടകയിലെ ബെൽ​ഗാവി സ്വദേശിയായ സന്തോഷ് പഡമന്നവറിന്റെ(47) മരണത്തിലാണ് അമ്മയേയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മകൾ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്‌.

ഒക്ടോബർ ഒമ്പതിനാണ് റിയൽ എസ്റ്റേറ്റ് രം​ഗത്ത് പ്രവർത്തിക്കുന്ന സന്തോഷ് മരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഭാര്യ ഉമ പറഞ്ഞത്.

എന്നാൽ അച്ഛന്റേത് സ്വാഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പതിനെട്ടുകാരിയായ മകൾ സഞ്ജന പരാതി നൽകിയത്.

ബെം​ഗളൂരുവിൽ പഠിക്കുന്ന സഞ്ജന അച്ഛന്റെ മരണവാർത്ത അറിഞ്ഞതോടെയാണ് നാട്ടിലെത്തിയത്. അച്ഛൻ ഹൃദയാഘാതത്താൽ മരിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്നും നാൽപത്തിയൊന്നുകാരിയായ അമ്മയെയും അവരുടെ മുപ്പതുകാരനായ സുഹൃത്ത് ഷോഭിത് ​ഗൗഡയേയും വീട്ടിലെ രണ്ട് ജോലിക്കാരേയും അന്വേഷണത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തണമെന്നാണ്‌ മകളുടെ ആവശ്യം.

സബ്ഡിവിഷണൽ മജിസ്ട്രേറ്റ് ശ്രാവൺ കുമാറിന്റെ അനുമതിയോടെ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പോലീസ് കമ്മീഷണർ മാർട്ടിൻ മാർബനിയാങ് വ്യക്തമാക്കി.

ആഞ്ജനേയ ന​ഗറിൽ ഭാര്യക്കും ആൺമക്കൾക്കുമൊപ്പം മൂന്നുനില വീട്ടിലാണ് സന്തോഷും കഴിഞ്ഞിരുന്നത്. ഒക്ടോബർ ഒമ്പത് രാത്രിയിൽ ഹൃദയാഘാതത്താൽ സന്തോഷ് മരിച്ചുവെന്നാണ് ഉമ കുടുംബാം​ഗങ്ങളെ വിളിച്ചറിയിച്ചത്.

നിരവധി സി.സി. ടി.വികൾ വീട്ടിൽ ഘടിപ്പിച്ചിരുന്നു. അച്ഛന്റെ അവസാനദൃശ്യങ്ങൾ കാണണമെന്ന് മകൾ അറിയിച്ചപ്പോൾ അമ്മ നിരസിച്ചതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. സി.സി. ടി.വി ദൃശ്യത്തിൽ നിന്ന് ചിലഭാ​ഗങ്ങൾ അമ്മ ഡിലീറ്റ് ചെയ്തെന്ന് സംശയിക്കുന്നതായും മകൾ അറിയിച്ചു. ഉമയുടെ സൗഹൃദം സംബന്ധിച്ച് സന്തോഷ് അനിഷ്ടം പ്രകടിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നുണ്ട്.

സന്തോഷിന് അമിതമായ അളവിൽ ഉറക്ക​ഗുളിക കൊടുത്തതാണ് മരണകാരണമായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സന്തോഷിന്റെ വീട്ടിൽ നിന്നുള്ള സി.സി. ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും സാധ്യമാകാതിരുന്നതിനാൽ അയൽവാസികളുടെ ദൃശ്യങ്ങൾ പരിശോധിച്ചു. സന്തോഷ് മരണപ്പെട്ട ദിവസം രാത്രി രണ്ടുപേർ വീട്ടിൽ നിന്ന് പോകുന്നതായി ദൃശ്യങ്ങളിൽ കണ്ടുവെന്ന് പോലീസ് പറയുന്നു.





#Daughter #demands #inquiry #against #mother #death #businessman #father.

Next TV

Related Stories
#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

Oct 17, 2024 10:21 PM

#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

ഹോസ്പിറ്റലിൽ നിന്നാണ് സീലാംപൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പവേരിയ...

Read More >>
#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

Oct 17, 2024 10:08 PM

#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

വന്യജീവി രക്ഷാപ്രവർത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ചത്....

Read More >>
#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

Oct 17, 2024 09:56 PM

#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി....

Read More >>
#sexualharassment | ലൈംഗിക പീഡനം; നടിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് ബിജെപി നേതാവ് രാജിവെച്ചു

Oct 17, 2024 09:28 PM

#sexualharassment | ലൈംഗിക പീഡനം; നടിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് ബിജെപി നേതാവ് രാജിവെച്ചു

സംഭവത്തിൽ യു പി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നും ഇടപെടലുണ്ടായില്ലെന്നും നടി...

Read More >>
#ugc | യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Oct 17, 2024 09:16 PM

#ugc | യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ...

Read More >>
#case | 1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

Oct 17, 2024 04:42 PM

#case | 1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

കേസന്വേഷണത്തിലെ വീഴ്‌ചയെ തുടർന്ന് ആഗസ്റ്റിലാണ് നവ്തേക്കിനെതിരെ പൊലീസ് ആദ്യ കേസ് രജിസ്റ്റർ...

Read More >>
Top Stories