#Ammusajeevdeath | അമ്മു സജീവിന്റെ മരണം; അറസ്റ്റിലായ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

#Ammusajeevdeath | അമ്മു സജീവിന്റെ മരണം; അറസ്റ്റിലായ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി
Nov 25, 2024 02:18 PM | By Jain Rosviya

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി.

27 ആം തീയതി വരെയാണ് മൂന്ന് വിദ്യാർത്ഥിനികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.

മൂവർ സംഘത്തിൽ നിന്ന് നിരന്തര മാനസിക പീഡനം അമ്മു നേരിട്ടിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ പരാതി.

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥികളും അമ്മുമായുള്ള തർക്കവും അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൻ്റെ റിപ്പോർട്ടും പ്രതികൾക്കെതിരായി.

സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി. അതേസമയം, അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവർത്തിക്കുകയാണ് കുടുംബം.

കുടുംബം ഉന്നയിക്കുന്ന ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.




#Death #AmmuSajeev #court #released #three #arrested #classmates #police #custody

Next TV

Related Stories
#clash | ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദ്ദനം

Nov 25, 2024 04:36 PM

#clash | ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദ്ദനം

വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ്...

Read More >>
#Complaint | പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി,  വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

Nov 25, 2024 04:29 PM

#Complaint | പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി, വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

അതേ സമയം കുട്ടിയുടെ രക്ഷിതാവ് പാനൂർ പോലീസ് സ്റ്റേഷനിലും, വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്....

Read More >>
#accident | കാറിന് മുകളിൽ കോണ്‍ക്രീറ്റ് പാളി വീണ് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nov 25, 2024 04:23 PM

#accident | കാറിന് മുകളിൽ കോണ്‍ക്രീറ്റ് പാളി വീണ് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാര്‍ യാത്രക്കാരനായ യുവാവ് തലനാരിഴ്യ്ക്കാണ് അപകടത്തിൽ നിന്ന്...

Read More >>
#death | ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസ് ബ്രേക്ക്ഡൗണായി, എത്തിക്കാൻ വൈകി; തെങ്ങിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Nov 25, 2024 04:16 PM

#death | ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസ് ബ്രേക്ക്ഡൗണായി, എത്തിക്കാൻ വൈകി; തെങ്ങിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

പത്തു മിനിറ്റിനു ശേഷമാണ് പിന്നീട് ആംബുലന്‍സില്‍ യാത്ര തുടര്‍ന്നത്. യാത്രാമധ്യേ വീണ്ടും ആംബുലന്‍സ് തകരാറിലായി. 108 ആംബുലന്‍സ് ആണ്...

Read More >>
#PVAnwar |  കാലം കൊണ്ട് പലതും മറയ്ക്കാനാണ് പിണറായി ശ്രമിക്കുന്നത്, സഹകരണ സംഘങ്ങളെ സിപിഐഎം കൊള്ള സംഘമാക്കി -പി വി അൻവർ

Nov 25, 2024 04:08 PM

#PVAnwar | കാലം കൊണ്ട് പലതും മറയ്ക്കാനാണ് പിണറായി ശ്രമിക്കുന്നത്, സഹകരണ സംഘങ്ങളെ സിപിഐഎം കൊള്ള സംഘമാക്കി -പി വി അൻവർ

താൻ കൊടുത്ത പരാതികളിൽ തീർപ്പുണ്ടായില്ലെന്ന് ആരോപിച്ച അൻവർ എഡിജിപി എം ആർ അജിത് കുമാറിനെതിരായ അന്വേഷണം ഒരിടത്തും എത്തിയില്ലെന്നും...

Read More >>
Top Stories