#sexualharassment | ലൈംഗിക പീഡനം; നടിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് ബിജെപി നേതാവ് രാജിവെച്ചു

#sexualharassment | ലൈംഗിക പീഡനം; നടിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് ബിജെപി നേതാവ് രാജിവെച്ചു
Oct 17, 2024 09:28 PM | By VIPIN P V

ലഖ്നോ: (truevisionnews.com) ഉത്തർപ്രദേശിൽ നടിയുടെ ലൈം​ഗിക പീഡന പരാതിക്ക് പിന്നാലെ രാജി പ്രഖ്യാപിച്ച് സഹാറൻപൂർ ബിജെപി നേതാവ് പുനീത് ത്യാ​ഗി.

പ്രാദേശിക ഭാഷകളിലുള്ള 250ഓളം സിനികളിൽ അഭിനയിച്ച നടിയാണ് ബിജെപി നേതാവിനെതിരെ ആരോപണം ഉയർത്തിയത്.

ഏറെ കാലമായി നേതാവ് തന്നെ ലൈം​ഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാനസികമായി ഇത് വലിയ പ്രയാസമുണ്ടാക്കിയെന്നും പറയുന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്.

ഭർത്താവുമായി ഏറെക്കാലമായി അകന്ന് താമസിക്കുകയാണ് താനെന്ന് നടി പറഞ്ഞു.

മകനുമായി അടുത്ത ബന്ധമുണ്ടാക്കിയ ത്യാ​ഗി തനിക്കും ഇടയ്ക്കിടെ സമ്മാനങ്ങൾ നൽകുമായിരുന്നു. ജീവിതത്തിലേക്ക് പുതിയൊരു പങ്കാളിയെ ലഭിച്ചുവെന്ന വിശ്വാസത്തിൽ മാസങ്ങളോളം തങ്ങൾ വളരെ അടുത്ത ബന്ധത്തിലായിരുന്നു. എന്നാൽ പതിയെ ത്യാ​ഗി അകൽച്ച പാലിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

സംഭവത്തിൽ യു പി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നും ഇടപെടലുണ്ടായില്ലെന്നും നടി പറഞ്ഞു.

എന്നാല്‍ ലൈം​ഗിക പീഡനത്തിന് ഇരയായെന്ന നടിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ത്യാ​ഗി പറഞ്ഞു.

രാജി പ്രഖ്യാപിച്ചത് ബിജെപിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിക്കാത്തതിനാലാണെന്നും ത്യാഗിയുടെ വിശദീകരണം.

നടിയുടെ ആരോപണത്തിന് പിന്നാലെ വിമർശനം ശക്തമായതോടെയാണ് പുനീത് ത്യാ​ഗി രാജി പ്രഖ്യാപിച്ചത്.

#sexualharassment #UttarPradesh #BJPleader #resigns #actress #complaint

Next TV

Related Stories
#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

Oct 17, 2024 10:21 PM

#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

ഹോസ്പിറ്റലിൽ നിന്നാണ് സീലാംപൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പവേരിയ...

Read More >>
#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

Oct 17, 2024 10:08 PM

#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

വന്യജീവി രക്ഷാപ്രവർത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ചത്....

Read More >>
#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

Oct 17, 2024 09:56 PM

#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി....

Read More >>
#deathcase | അച്ഛന്റെ മരണത്തിന് പിന്നിൽ ഹൃദയാഘാതമല്ല, അമ്മയുടെ പങ്ക് അന്വേഷിക്കണം; പരാതിയുമായി പതിനെട്ടുകാരി

Oct 17, 2024 09:32 PM

#deathcase | അച്ഛന്റെ മരണത്തിന് പിന്നിൽ ഹൃദയാഘാതമല്ല, അമ്മയുടെ പങ്ക് അന്വേഷിക്കണം; പരാതിയുമായി പതിനെട്ടുകാരി

അച്ഛന്റേത് സ്വാഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പതിനെട്ടുകാരിയായ മകൾ സഞ്ജന പരാതി...

Read More >>
#ugc | യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Oct 17, 2024 09:16 PM

#ugc | യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ...

Read More >>
#case | 1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

Oct 17, 2024 04:42 PM

#case | 1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

കേസന്വേഷണത്തിലെ വീഴ്‌ചയെ തുടർന്ന് ആഗസ്റ്റിലാണ് നവ്തേക്കിനെതിരെ പൊലീസ് ആദ്യ കേസ് രജിസ്റ്റർ...

Read More >>
Top Stories