#PVAnwar | ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ

#PVAnwar | ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ
Oct 17, 2024 09:35 AM | By VIPIN P V

പാലക്കാട്: (truevisionnews.com) ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ എൻ.കെ.സുധീർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.വി.അൻവർ എംഎൽഎ.

ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻപ് മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഇടതു മുന്നണി വിട്ട അൻവർ ഡിഎംകെ എന്ന പേരിൽ സംഘടന രൂപീകരിച്ചിരുന്നു. നിലമ്പൂർ എംഎൽഎയാണ് നിലവിൽ അൻവർ. പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അൻവർ പറഞ്ഞു.

അതേസമയം പാലക്കാട് താൻ മത്സരിക്കാനുള്ള സാധ്യതകളും അൻവർ തള്ളിക്കളയുന്നില്ല. ഇന്ന് വാർത്താ സമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്ന് അൻവർ വ്യക്തമാക്കി.

കോൺഗ്രസ് ക്യാംപിൽ പാലക്കാട് സ്ഥാനാർഥിക്കെതിരെ എതിർപ്പുണ്ട്. സിപിഎമ്മിനും ഇതുവരെ സ്ഥാനാർഥിയായില്ല. കോൺഗ്രസ് തള്ളിക്കളഞ്ഞ ആളിനെ തേടിയാണ് സിപിഎം പാലക്കാട് നടക്കുന്നത്.

എൻ.കെ.സുധീർ വലിയ ജനപിന്തുണയുള്ള നേതാവാണ്. കഴിഞ്ഞ 3 മാസമായി ചേലക്കരയിൽ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു.

സുധീറിനെ മാറ്റിയതിൽ പാർട്ടിയിൽ വലിയ പ്രതിഷേധമുണ്ട്. പാലക്കാട് മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ ‘‘ഡബിൾ എംഎൽഎ ആകാൻ പറ്റുമോയെന്ന് നോക്കാം. ഒരു സാധ്യതയും തള്ളുന്നില്ല’’.

#Chelakkara #Congressleader #NKSudhir #DMK #candidate #PVAnwar #announcement

Next TV

Related Stories
#KKShailaja | 'അച്ഛൻ തിരിച്ചുവരുന്നത് കാത്തിരുന്ന കുട്ടികൾ കണ്ടത് മൃത​ദേഹം, എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക?'

Oct 17, 2024 01:40 PM

#KKShailaja | 'അച്ഛൻ തിരിച്ചുവരുന്നത് കാത്തിരുന്ന കുട്ടികൾ കണ്ടത് മൃത​ദേഹം, എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക?'

തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന കാര്യം തനിക്കറിയില്ല. അതെല്ലാം...

Read More >>
#ppdivya |   എഡിഎം നവീൻ ബാബുവിന്‍റെ മരണം, ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

Oct 17, 2024 01:30 PM

#ppdivya | എഡിഎം നവീൻ ബാബുവിന്‍റെ മരണം, ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

അഴിമതി ആരോപണത്തെിന് പിന്നാലെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലാണ്...

Read More >>
#PSarin | ഇനി ഇടതുപക്ഷത്തിനൊപ്പം; സി.പിഎം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും - പി സരിന്‍

Oct 17, 2024 01:09 PM

#PSarin | ഇനി ഇടതുപക്ഷത്തിനൊപ്പം; സി.പിഎം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും - പി സരിന്‍

തന്നെ സ്ഥാനാര്‍ഥിയാക്കേണ്ട കാര്യത്തില്‍ സി.പി.എമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവര്‍ സംഘമല്ല കാര്യങ്ങള്‍...

Read More >>
 #founddead | യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനമെന്ന് സംശയം, ഭർത്താവ് ഒളിവിൽ

Oct 17, 2024 01:05 PM

#founddead | യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനമെന്ന് സംശയം, ഭർത്താവ് ഒളിവിൽ

മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെന്നു അലീമയുടെ ബന്ധുക്കൾ...

Read More >>
#Masamipilovita |  മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 17, 2024 01:04 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#psarin |  ഗുരുതരമായ അച്ചടക്ക ലംഘനം നടത്തി, പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്

Oct 17, 2024 12:52 PM

#psarin | ഗുരുതരമായ അച്ചടക്ക ലംഘനം നടത്തി, പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ്...

Read More >>
Top Stories










Entertainment News