കാട്ടാക്കട: (truevisionnews.com) ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയെന്ന കേസില്‍ ഓട്ടോഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി .
ആറുവർഷം കഠിനതടവും 30,000 രൂപ പിഴയുമാണ് ശിക്ഷ.കരകുളം പുള്ളിക്കോണം കുഴിവിളാകത്ത് വീട്ടിൽനിന്ന് ശാസ്താംകോട് വാടകക്ക് താമസിക്കുന്ന രാജീവി(49) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്.
പിഴത്തുക ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും പിഴത്തുക വാദിക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.
2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽനിന്ന് ബസിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പട്ടിക്കുട്ടിയെ കാണിച്ചുകൊടുക്കാമെന്നുപറഞ്ഞ് പ്രതിയുടെ ഓട്ടോയിൽ കയറ്റി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്.
അരുവിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ എസ്.ഐ സജി ജി.എസ് അന്വേഷണം നടത്തിയാണ് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.
#Unnatural #Harassment #Heavy #Imprisonment #Fine #AutoDriver