#searough | കടൽ ഉൾവലിഞ്ഞു; സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം, തീരദേശ ജില്ലകളിൽ റെഡ് അലർട്ട്

#searough | കടൽ ഉൾവലിഞ്ഞു; സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം, തീരദേശ ജില്ലകളിൽ റെഡ് അലർട്ട്
Oct 16, 2024 08:53 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com  )തോട്ടപ്പള്ളിയിൽ കടൽ നൂറുമീറ്ററോളം ഉൾവലിഞ്ഞുവെന്ന് നാട്ടുകാർ. വൈകിട്ട് 4മണിയോടെയാണ് കടൽ ഉൾവലിഞ്ഞത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞും കടലിപ്പോഴും ഇതേ അവസ്ഥയിൽ തുടരുകയാണ്. ഇന്നലെ ആലപ്പുഴയിലെ വിവിധയിടങ്ങളിൽ കടലാക്രമണമുണ്ടായിരുന്നു.

തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയതിനാൽ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. കടൽ ഉൾവലിഞ്ഞത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമാവാമെന്നാണ് കരുതുന്നത്.

അതേസമയം, സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തീരദേശ ജില്ലകളിൽ റെഡ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണം

തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ

കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വര

തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

#sea #rough #state #red #alert #coastal #districts #kerala

Next TV

Related Stories
#TPRamakrishnan | പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ച്; സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയല്ല - ടിപി രാമകൃഷ്ണൻ

Nov 23, 2024 04:09 PM

#TPRamakrishnan | പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ച്; സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയല്ല - ടിപി രാമകൃഷ്ണൻ

സരിന്‍ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാവും. സരിനിലൂടെ പാലക്കാട് ഇടതുപക്ഷത്തിന്‍റെ വര്‍ധിപ്പിക്കാൻ...

Read More >>
#rahulmankoottathil |   'ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്, ജയത്തിൽ ഭയങ്കര സന്തോഷം' - രാഹുൽ മാങ്കൂട്ടത്തിൽ

Nov 23, 2024 03:06 PM

#rahulmankoottathil | 'ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്, ജയത്തിൽ ഭയങ്കര സന്തോഷം' - രാഹുൽ മാങ്കൂട്ടത്തിൽ

സ്ഥാനാർഥി എന്ന നിലയിൽ ഇത്രയും ഭാഗ്യം കിട്ടിയ ഒരാൾ ഉണ്ടോ എന്നറിയില്ലെന്ന് രാഹുൽ മാധ്യമങ്ങളോട്...

Read More >>
#PKKunhalikutty | പാലക്കാട് മഴവിൽ സഖ്യമെന്ന എംവിഗോവിന്ദന്‍റെ പ്രതികരണം വിചിത്രം, വർഗീയ പ്രചരണം ജനങ്ങൾ അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

Nov 23, 2024 02:59 PM

#PKKunhalikutty | പാലക്കാട് മഴവിൽ സഖ്യമെന്ന എംവിഗോവിന്ദന്‍റെ പ്രതികരണം വിചിത്രം, വർഗീയ പ്രചരണം ജനങ്ങൾ അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള പ്രതികരണം ജനങ്ങൾ ചിരിച്ചു...

Read More >>
#ShafiParambil |  ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു -  ഷാഫി പറമ്പിൽ

Nov 23, 2024 02:56 PM

#ShafiParambil | ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു - ഷാഫി പറമ്പിൽ

ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ...

Read More >>
#padmajavenugopal | 'ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു'

Nov 23, 2024 02:03 PM

#padmajavenugopal | 'ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു'

ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി...

Read More >>
Top Stories