പത്തനംതിട്ട: (truevisionnews.com)കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പിപി ദിവ്യ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് ആസൂത്രിതമായാണെന്ന് എഡിഎമ്മിൻ്റെ ബന്ധു ബി ഹരീഷ് കുമാർ.
ദിവ്യ എത്തിയത് ആസൂത്രിതമായാണെന്നും നവീനെ അപമാനിച്ച് പുറത്താക്കാനായിരുന്നു ലക്ഷ്യമെന്നും ഹരീഷ് കുമാർ പറഞ്ഞു.
ദിവ്യ കളക്ടറേറ്റിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെന്ന് കളക്ടർ പറഞ്ഞതായും ഹരീഷ് വെളിപ്പെടുത്തി. എന്നാൽ ഇത്തരത്തിൽ പെരുമാറുമെന്ന് അറിയില്ലായിരുന്നുവെന്നും കളക്ടർ പറഞ്ഞിരുന്നുവെന്നും ഹരീഷ് പറയുന്നു.
ജില്ലാ പ്രസിഡൻ്റിൻ്റെ അധിക്ഷേപത്തിൽ മനം നൊന്താണ് എഡിഎം ജീവനൊടുക്കിയത്.
നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധു ആവശ്യപ്പെട്ടു.
അതേസമയം, നവീൻ ബാബുവിൻ്റെ സംസ്കാരം നാളെ നടക്കും. നവീൻ ബാബുവിന്‍റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു.
പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്‍ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നവീൻ ബാബുവിന്‍റെ പൊതുദർശനവും സംസ്കാരവും നാളെയാണ് നടക്കുക.
പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീൻ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരുന്നു.
അതേസമയം, നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച പി.പി ദിവ്യക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നവീന്‍റെ സഹോദരൻ പൊലീസിൽ പരാതി നല്‍കി.
വിവാദ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന്‍റെ പങ്കും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ പ്രത്യേക കേസ് എടുക്കില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മരണത്തിൽ സംശയങ്ങളുണ്ടെന്നും ദുരൂഹത നീങ്ങണമെന്നും സഹോദരൻ പറഞ്ഞു.
പൊലീസിൽ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ല. ഇത്രയും സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെയില്ലാത്ത ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ട്.
പൊലീസിന് പ്രാഥമിക അന്വേഷണമില്ലാതെ തന്നെ കേസെടുത്ത് അന്വേഷണം നടത്താവുന്നതാണ്. എന്നാൽ ഇതുവരെയും അതുണ്ടായിട്ടില്ല.
നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പറഞ്ഞു.
#Arriving #divine #ceremony #planned #Relative #HarishKumar #said #aim #humiliate #Naveen #expel #him