#missing | വീട്ടിൽ ഉറങ്ങിക്കിടന്ന പതിമൂന്നുകാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

#missing | വീട്ടിൽ ഉറങ്ങിക്കിടന്ന പതിമൂന്നുകാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്
Oct 16, 2024 10:46 PM | By Jain Rosviya

മാഹി: (truevisionnews.com)പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായതായി പരാതി.

മകളെ ഏഴ് ദിവസമായി കാണാനില്ലെന്നും അന്വേഷണത്തിൽ ചൊക്ലി മേനപ്രം സ്വദേശി തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞുവെന്നുമാണ് മാതാവ് പള്ളൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല.

തട്ടിക്കൊണ്ടുപോയയാളുമായി കുട്ടി പലപ്പോഴായി ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കൗൺസിലിങ്ങിന് കൊണ്ടുപോയിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ഈ മാസം പത്തിന് രാത്രി 10.45ന് സഹോദരിയോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. പി​േറ്റന്ന് രാവിലെ എഴുന്നേറ്റ​പ്പോഴാണ് കാണാതായത്.

രാത്രി ചൂടെടുക്കുന്നുവെന്നും താഴെ പോയി കിടക്കട്ടെ എന്നും പറഞ്ഞ് കുട്ടി പോയിരുന്നതായി സഹോദരി പറഞ്ഞു.

ചൊക്ലി മേനപ്രം സ്വദേശി കൂട്ടാളിയായ അണിയാരം സ്വദേശിയുടെ KL 58 3 4773 നമ്പർ മോട്ടോർസൈക്കിളിൽ മകളെ രാത്രി തന്നെ കൂട്ടിക്കൊണ്ടുപോയതായി അറിഞ്ഞുവെന്ന് പരാതിയിൽ പറയുന്നു.

മകൾക്ക് അത്യാഹിതം സംഭവിക്ക​ുമോ എന്ന് ഭയമുണ്ടെന്നും അ​ന്വേഷണം ഊർജിതമാക്കി കണ്ടെത്തണമെന്നും പരാതിയിൽ പറഞ്ഞു.



#Thirteen #year #old #girl #sleeping #home #reported #missing #police #intensified #investigation

Next TV

Related Stories
#PSarin | പാലക്കാട് പി. സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു

Oct 16, 2024 10:47 PM

#PSarin | പാലക്കാട് പി. സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു

സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം. മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ സരിൻ...

Read More >>
#Arrest | കെട്ടിടം വാടകക്കെടുത്ത് പെൺവാണിഭം; പിടിയിലായത് കാ​പ്പ, മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാലുപേർ

Oct 16, 2024 10:22 PM

#Arrest | കെട്ടിടം വാടകക്കെടുത്ത് പെൺവാണിഭം; പിടിയിലായത് കാ​പ്പ, മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാലുപേർ

മ​റ്റ് പ്ര​തി​ക​ളു​ടെ കേ​സ് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ്...

Read More >>
#sathyanmokeri | വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

Oct 16, 2024 10:14 PM

#sathyanmokeri | വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

ഉച്ചക്ക് ശേഷം സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച്...

Read More >>
#PSarin | നിർണായക നീക്കം: പി.വി. അന്‍വറുമായി സരിന്‍ കൂടിക്കാഴ്ച നടത്തി; ചര്‍ച്ച തിരുവില്വാമലയിലെ ബന്ധു വീട്ടില്‍

Oct 16, 2024 10:00 PM

#PSarin | നിർണായക നീക്കം: പി.വി. അന്‍വറുമായി സരിന്‍ കൂടിക്കാഴ്ച നടത്തി; ചര്‍ച്ച തിരുവില്വാമലയിലെ ബന്ധു വീട്ടില്‍

സരിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷം മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ ചര്‍ച്ച നടത്തും. സംസ്ഥാന നേതൃത്വവുമായി ജില്ലാനേതാക്കള്‍ പുതിയ രാഷ്ട്രീയ...

Read More >>
#arrest | എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; രണ്ട് യുവാക്കൾ പിടിയില്‍

Oct 16, 2024 09:51 PM

#arrest | എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; രണ്ട് യുവാക്കൾ പിടിയില്‍

പ്രതികള്‍ നാലുവര്‍ഷമായി പാറത്തോട്ടിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്ത്...

Read More >>
#PSarin | പി സരിനെ പിന്തുണക്കാൻ സിപിഎം തീരുമാനം; സ്ഥാനാർത്ഥിയാക്കുന്നത് ഗുണകരമാവും

Oct 16, 2024 09:45 PM

#PSarin | പി സരിനെ പിന്തുണക്കാൻ സിപിഎം തീരുമാനം; സ്ഥാനാർത്ഥിയാക്കുന്നത് ഗുണകരമാവും

സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാനാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൻ്റെ...

Read More >>
Top Stories










Entertainment News