#pkfiroz | 'പിണറായി സർക്കാറിന്റെ പോലീസിന് നന്ദിയുണ്ട്...', അവന് കറകളഞ്ഞ മതേതര നിലപാടുണ്ട്; രാഹുലിനൊപ്പമുള്ള ജയിലനുഭവം പങ്കുവെച്ച് പി.കെ ഫിറോസ്

#pkfiroz | 'പിണറായി സർക്കാറിന്റെ പോലീസിന് നന്ദിയുണ്ട്...', അവന് കറകളഞ്ഞ മതേതര നിലപാടുണ്ട്; രാഹുലിനൊപ്പമുള്ള ജയിലനുഭവം പങ്കുവെച്ച് പി.കെ ഫിറോസ്
Oct 16, 2024 07:50 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്തം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഉറച്ച പിന്തുണയുമായി യൂത്ത് ലീഗ് നേതാവ്.

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന രാഹുലിനൊപ്പമുള്ള ജയിലനുഭവങ്ങൾ പങ്കുവെച്ചാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആശംസകൾ നേർന്നത്.

യു.ഡി.വൈ.എഫ് നടത്തിയ നിയമസഭ മാർച്ചിന് പിന്നാലെയാണ് ഇരുവരെയും പൂജപ്പുര ജില്ല ജയിലിലടക്കുന്നത്. ഒരാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനവും പാലക്കാട്ടെ രാഹിലിന്റെ സ്ഥാനാർഥി പ്രഖ്യാപനവും വരുന്നത്.

പിണറായി സർക്കാറിന്റെ പൊലീസിനോട് നന്ദിയുണ്ട്. നല്ലൊരു സഹോദരനെ സമ്മാനിച്ചതിന്. കേവല സൗഹൃദം എന്നതിൽ നിന്ന് ഞങ്ങളെ ആത്മാർത്ഥ സുഹൃത്തുക്കളാക്കിയതിനെന്നാണ് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.

ഇക്കഴിഞ്ഞ ഒരാഴ്ചക്കാലം ഞങ്ങൾ 32 പേർ പൂജപ്പുര ജില്ലാ ജയിലിലായിരുന്നു. എല്ലാവരും യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ആർ.വൈ.എഫ്, കെ.എസ്.വൈ.എഫ്, നാഷണൽ യുവജനതാദൾ എന്നീ സംഘടനയിൽ നിന്നുള്ളവർ.

ഞാനും രാഹുലും ഒരു സെല്ലിലായിരുന്നു. ഞങ്ങളെ കൂടാതെ ആ സെല്ലിൽ മറ്റു കേസുകളിൽ പെട്ട് ഒന്നിലധികം വർഷമായി അവിടെ കഴിയുന്ന നാലു പേരും. രാഹുലിനെ വിദ്യാർത്ഥി കാലം മുതലേ പരിചയമുണ്ട്. സൗഹൃദവുമുണ്ട്. പക്ഷേ ഇത്ര അടുത്തിടപഴകിയിട്ടില്ല. ഒരുമിച്ചുള്ള ആനന്ദയാത്രകൾ സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം ദൃഢമാക്കും എന്ന് പറയുംപോലെ, ഒരുമിച്ചുള്ള സമര തടവറകാലം രാഷ്ട്രീയക്കാരുടെയും പരസ്പര സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുമല്ലോ.

ഊണിലും ഉറക്കിലും അക്ഷരാർത്ഥത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇടക്ക് ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്ത് വായിക്കും, പുസ്തകത്തെ കുറിച്ച് ചർച്ച ചെയ്യും. രാഷ്ട്രീയം പറയും. ചില വിഷയങ്ങളിൽ തർക്കിക്കും. സെൽ തുറക്കുന്ന ഇടവേളകളിൽ ഞങ്ങളുടെ മറ്റ് സഹപ്രവർത്തകരെ പോയി കാണും. ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്ത തമാശകളിൽ ചിലരെയെങ്കിലും കുടുക്കും.

രാഹുലിന് നല്ല രാഷ്ട്രീയ ധാരണയുണ്ട്. കറകളഞ്ഞ മതേതര നിലപാടുണ്ട്. നല്ല വായനയുണ്ട്. ധാരാളം കവിതകൾ ചൊല്ലാനറിയാം. തന്റെ നിലപാടുകൾ ആർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനുമറിയാം.

ഏഴ് ദിവസം കൊണ്ട് ഞങ്ങൾ കൂടുതൽ സുഹൃത്തുക്കളായി. സത്യം പറഞ്ഞാൽ പിണറായി സർക്കാറിന്റെ പോലീസിനോട് നന്ദിയുണ്ട്. നല്ലൊരു സഹോദരനെ സമ്മാനിച്ചതിന്. കേവല സൗഹൃദം എന്നതിൽ നിന്ന് ഞങ്ങളെ ആത്മാർത്ഥ സുഹൃത്തുക്കളാക്കിയതിന്.

ജയിലിന്നിറങ്ങിയപ്പോഴേക്കും, പാലക്കാട്ടെ യു.ഡി.എഫ് കോട്ട ഭദ്രമാക്കാനുള്ള പുതിയ ഉത്തരവാദിത്തം രാഹുലിനെ തേടിയെത്തി. രാഹുൽ നിയമസഭയിലുണ്ടാവണം. ഫൈനൽ വിസിലിന് മുമ്പ് ഇടതുസർക്കാറിന്റെ കൊള്ളരുതായ്‌മകൾ ഏറ്റവും ശക്തമായി അവതരിപ്പിക്കാൻ രാഹുലിനെ പോലൊരാൾ നിയമസഭയിലെത്തണം, രാഹുലിനത് കഴിയും. കെടുകാര്യസ്ഥതക്ക് എതിരെയുള്ള ഈ പോരാട്ടത്തിൽ അവസാന ലാപ്പിൽ ബാറ്റൺ കൈമാറിക്കിട്ടുമ്പോൾ വേഗതയും മൂർച്ചയുമുള്ള ഫിനിഷിങ് നടത്താൻ പ്രാപ്യനായ സാമാജികനായിരിക്കും രാഹുൽ എന്നതിൽ തെല്ലും സംശയമില്ല.

കൂടെ രമ്യഹരിദാസും വിജയക്കൊടി പാറിക്കട്ടെ. മലയാളിക്ക് അഭിമാനമായി പ്രിയങ്ക വയനാട്ടിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തിന് ജയിക്കട്ടെ.....മൂവർക്കും ആശംസകൾ.................

രാഹുലിനെ വിദ്യാർഥി കാലം മുതലേ പരിചയമുണ്ട്. സൗഹൃദവുമുണ്ട്. പക്ഷേ ഇത്ര അടുത്തിടപഴകിയിട്ടില്ല. ഒരുമിച്ചുള്ള ആനന്ദയാത്രകൾ സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം ദൃഢമാക്കും എന്ന് പറയുംപോലെ, ഒരുമിച്ചുള്ള സമര തടവറകാലം രാഷ്ട്രീയക്കാരുടെയും പരസ്പര സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുമെന്നും ഫിറോസ് പറയുന്നു.

ജയിലിന്നിറങ്ങിയപ്പോഴേക്കും പാലക്കാട്ടെ യു.ഡി.എഫ് കോട്ട ഭദ്രമാക്കാനുള്ള പുതിയ ഉത്തരവാദിത്തം രാഹുലിനെ തേടിയെത്തി. ഫൈനൽ വിസിലിന് മുമ്പ് ഇടതുസർക്കാറിന്റെ കൊള്ളരുതായ്‌മകൾ ഏറ്റവും ശക്തമായി അവതരിപ്പിക്കാൻ രാഹുലിനെ പോലൊരാൾ നിയമസഭയിലെത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി.



#Thankful #police #Pinarayi #government #he #has #tainted #secular #stance #PKFeroz #shares #his #jail #experience #Rahul

Next TV

Related Stories
#PSarin | പാലക്കാട് പി. സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു

Oct 16, 2024 10:47 PM

#PSarin | പാലക്കാട് പി. സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു

സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം. മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ സരിൻ...

Read More >>
#missing | വീട്ടിൽ ഉറങ്ങിക്കിടന്ന പതിമൂന്നുകാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

Oct 16, 2024 10:46 PM

#missing | വീട്ടിൽ ഉറങ്ങിക്കിടന്ന പതിമൂന്നുകാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞുവെന്നുമാണ് മാതാവ് പള്ളൂർ പൊലീസിൽ നൽകിയ പരാതിയിൽ...

Read More >>
#Arrest | കെട്ടിടം വാടകക്കെടുത്ത് പെൺവാണിഭം; പിടിയിലായത് കാ​പ്പ, മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാലുപേർ

Oct 16, 2024 10:22 PM

#Arrest | കെട്ടിടം വാടകക്കെടുത്ത് പെൺവാണിഭം; പിടിയിലായത് കാ​പ്പ, മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാലുപേർ

മ​റ്റ് പ്ര​തി​ക​ളു​ടെ കേ​സ് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ്...

Read More >>
#sathyanmokeri | വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

Oct 16, 2024 10:14 PM

#sathyanmokeri | വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

ഉച്ചക്ക് ശേഷം സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച്...

Read More >>
#PSarin | നിർണായക നീക്കം: പി.വി. അന്‍വറുമായി സരിന്‍ കൂടിക്കാഴ്ച നടത്തി; ചര്‍ച്ച തിരുവില്വാമലയിലെ ബന്ധു വീട്ടില്‍

Oct 16, 2024 10:00 PM

#PSarin | നിർണായക നീക്കം: പി.വി. അന്‍വറുമായി സരിന്‍ കൂടിക്കാഴ്ച നടത്തി; ചര്‍ച്ച തിരുവില്വാമലയിലെ ബന്ധു വീട്ടില്‍

സരിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷം മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ ചര്‍ച്ച നടത്തും. സംസ്ഥാന നേതൃത്വവുമായി ജില്ലാനേതാക്കള്‍ പുതിയ രാഷ്ട്രീയ...

Read More >>
#arrest | എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; രണ്ട് യുവാക്കൾ പിടിയില്‍

Oct 16, 2024 09:51 PM

#arrest | എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; രണ്ട് യുവാക്കൾ പിടിയില്‍

പ്രതികള്‍ നാലുവര്‍ഷമായി പാറത്തോട്ടിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്ത്...

Read More >>
Top Stories










Entertainment News