#PKFiros | അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവ്; എ.ഡി.എം ജീവനൊടുക്കിയതിൽ രൂക്ഷ പ്രതികരണവുമായി പി.കെ ഫിറോസ്

#PKFiros | അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവ്; എ.ഡി.എം ജീവനൊടുക്കിയതിൽ രൂക്ഷ പ്രതികരണവുമായി പി.കെ ഫിറോസ്
Oct 15, 2024 05:12 PM | By VIPIN P V

കോഴിക്കോട് :(truevisionnews.com) കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ലെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫി​റോസ്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ ആരോപണങ്ങളെ തുടർന്ന് എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെന്നും ഒരുദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിൽ എന്ത് മാത്രം ഗർവ്വോടെയാണ് അവർ സംസാരിച്ചതെന്നും ആ മനുഷ്യൻ എത്രമാത്രം മാനസികപീഡനമായിരിക്കും അനുഭവിച്ചിട്ടുണ്ടാവുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അധികാരം ചിലരെ കൂടുതൽ ജനകീയരാക്കുമെന്നതിന് ഉമ്മൻ ചാണ്ടിയെ പോലെ ഒരുപാടുദാഹരണങ്ങളുണ്ട്.

എന്നാൽ, അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ. ഒരുദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിൽ എന്ത് മാത്രം ഗർവ്വോടെയാണ് അവർ സംസാരിച്ചത്.

ആ മനുഷ്യൻ എത്രമാത്രം മാനസികപീഡനമായിരിക്കും അനുഭവിച്ചിട്ടുണ്ടാവുക! കണ്ണൂർ എ.ഡി.എമ്മിനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഒരിക്കലും ഒഴിഞ്ഞ് മാറാനാവില്ല.

വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി.

#Evidence #power #make #some #people #arrogant #PKFiros #strongly #reacted #ADM #suicide

Next TV

Related Stories
#arrest |  പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; 29കാരൻ അറസ്റ്റിൽ

Oct 15, 2024 10:10 PM

#arrest | പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; 29കാരൻ അറസ്റ്റിൽ

ഈ സമയം ഭയന്ന് വീട്ടിലെത്തിയ കുട്ടി വിവരം രക്ഷിതക്കളെ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും...

Read More >>
#nipah | നിപ സംശയം: കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ

Oct 15, 2024 09:56 PM

#nipah | നിപ സംശയം: കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ

രോഗം സ്ഥിരീകരിക്കുന്നതിന്​ സാമ്പിളുകൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ പരിശോധനക്ക്​...

Read More >>
#UDF | വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

Oct 15, 2024 09:30 PM

#UDF | വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13നാണ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23ന്...

Read More >>
#hanged | ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Oct 15, 2024 09:26 PM

#hanged | ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

സാമ്പത്തിക ബാധ്യതയുള്ളതായി വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. അവിവാഹിതനാണ്. സ്ഥാപനത്തിലെ അധ്യാപകൻ കൂടിയാണ്. റാന്നി പൊലീസ് തുടർനടപടികൾ...

Read More >>
#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 33 കാരിക്ക് രോഗമുക്തി

Oct 15, 2024 09:25 PM

#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 33 കാരിക്ക് രോഗമുക്തി

ചെളിമണ്ണിലും ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിലും കാണുന്ന അക്കാന്തമീബ ഇനത്തിൽ പെട്ട രോഗാണുവാണ് യുവതിയുടെ ശരീരത്തിൽ...

Read More >>
Top Stories