#shibinmurdercase | 'മകന് നീതി ലഭിച്ചു, ഒന്നാം പ്രതിയെ കൂടി പിടികൂടി നിയമത്തിന് മുമ്പില്‍ എത്തിക്കണം' - ഷിബിന്റെ അമ്മ

#shibinmurdercase |  'മകന് നീതി ലഭിച്ചു, ഒന്നാം പ്രതിയെ കൂടി പിടികൂടി നിയമത്തിന് മുമ്പില്‍ എത്തിക്കണം' - ഷിബിന്റെ അമ്മ
Oct 15, 2024 04:20 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) മകന് നീതി ലഭിച്ചു. തൂണേരി ഷിബിന്‍ വധക്കേസിലെ ഹൈക്കോടതിയുടെ വിധി ആശ്വാസം നല്‍കുന്നുവെന്ന് ഷിബിന്റെ അമ്മ അനിത.

ഒന്നാം പ്രതിയെ കൂടി പിടികൂടി നിയമത്തിന് മുമ്പില്‍ എത്തിക്കണമെന്നും ഷിബിന്റെ അമ്മ പറഞ്ഞു. ഹൈക്കോടതിയുടെ വിധി സന്തോഷകരമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രതികരിച്ചു.

കുടുംബത്തിനും നാടിനും ആശ്വാസം നല്‍കുന്ന വിധിയാണിത്. ഒരു സംഘര്‍ഷവും ഇല്ലാത്തപ്പോഴാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. വര്‍ഗീയ തീവ്രവാദ പശ്ചാത്തലമുള്ള ലീഗുകാരാണ് ഷിബിനെ കൊന്നത്.

ലക്ഷണമൊത്ത ഗൂഢാലോചനയാണ് നടന്നത്. വിചാരണക്കോടതിയില്‍ കേസ് മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ടില്ല. കീഴ്ക്കോടതി കേസ് ഗൗരവകരമായി എടുത്തില്ലെന്നും മോഹനന്‍ പറഞ്ഞു.

നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെല്ലാം ചൊവ്വാഴ്ച ഹൈക്കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു.

മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുള്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

കേസിലെ പ്രതികള്‍ വിവിധ വകുപ്പുകളിലായി അഞ്ച് ലക്ഷത്തിപ്പതിനേഴായിരം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

#Son #got #justice #first #accused #should #also #be #caught #brought #before #law' #Shibin's #mother

Next TV

Related Stories
#arrest |  പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; 29കാരൻ അറസ്റ്റിൽ

Oct 15, 2024 10:10 PM

#arrest | പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; 29കാരൻ അറസ്റ്റിൽ

ഈ സമയം ഭയന്ന് വീട്ടിലെത്തിയ കുട്ടി വിവരം രക്ഷിതക്കളെ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും...

Read More >>
#nipah | നിപ സംശയം: കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ

Oct 15, 2024 09:56 PM

#nipah | നിപ സംശയം: കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ

രോഗം സ്ഥിരീകരിക്കുന്നതിന്​ സാമ്പിളുകൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ പരിശോധനക്ക്​...

Read More >>
#UDF | വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

Oct 15, 2024 09:30 PM

#UDF | വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13നാണ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23ന്...

Read More >>
#hanged | ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Oct 15, 2024 09:26 PM

#hanged | ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

സാമ്പത്തിക ബാധ്യതയുള്ളതായി വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. അവിവാഹിതനാണ്. സ്ഥാപനത്തിലെ അധ്യാപകൻ കൂടിയാണ്. റാന്നി പൊലീസ് തുടർനടപടികൾ...

Read More >>
#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 33 കാരിക്ക് രോഗമുക്തി

Oct 15, 2024 09:25 PM

#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 33 കാരിക്ക് രോഗമുക്തി

ചെളിമണ്ണിലും ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിലും കാണുന്ന അക്കാന്തമീബ ഇനത്തിൽ പെട്ട രോഗാണുവാണ് യുവതിയുടെ ശരീരത്തിൽ...

Read More >>
Top Stories