തിരുവനന്തപുരം: ( www.truevisionnews.com ) പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിമര്‍ശനവുമായി ടി സിദ്ദിഖ് എം.എല്‍.എ. മോദി വയനാട് ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത് ഫോട്ടോഷൂട്ടിനാണോ എന്ന് ടി.സിദ്ദിഖ് എം.എല്‍.എ ചോദിച്ചു.
വയനാടിന് വേണ്ട സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റേത് വന്‍ വീഴ്ചയാണെന്നും ദുരന്തബാധിതരുടെ മുഴുവന്‍ കടവും എഴുതിത്തള്ളണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചര്‍ച്ചയിലാണ് പ്രതികരണം.
229 കോടി രൂപ അടിയന്തര സഹായം വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നയാപൈസ നല്‍കിയില്ല. 1200 കോടി രൂപയുടെ നഷ്ടമുണ്ടായി. ഒരു നയാപൈസ കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല.
ഇപ്പോള്‍ വയനാട്ടിലെ ദുരന്തബാധിതര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനായിരുന്നോ എന്ന്. അവരുടെ മുഴുവന്‍ കടവും എഴുതിത്തള്ളണമെന്നും ടി സിദ്ദിഖ് നിയമസഭയില്‍ പറഞ്ഞു.
നേരത്തേ കേരളത്തിന് കേന്ദ്രസഹായം ലഭിക്കാത്തതിൽ നിയമസഭയിൽ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും പ്രതിഷേധമുയർന്നിരുന്നു. മരിച്ചവർക്ക് ചരമോപചാരം അർപ്പിച്ച വേളയിലാണ് കേന്ദ്രനിലപാടിനെതിരേ വിമർശനമുയർന്നത്.
സഹായധനം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി അറിയിക്കുകയും ചെയ്തിരുന്നു. ദേശീയ ദുരന്തനിവാരണ നിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ഫണ്ട് എപ്പോൾ നൽകാനാകുമെന്നതുൾപ്പെടെ അറിയിക്കാനാണ് കോടതി നിർദേശിച്ചത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രസഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. തുടർന്ന് ഈ മാസം 18-നകം ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ഡിവിഷൻ ബെഞ്ച് അഡീ. സോളിസിറ്റർ ജനറലിന് നിർദേശം നൽകി. ദുരന്തത്തിന്റെ തുടർനടപടികൾ മറ്റൊരു ദുരന്തമാവുകയാണെന്നും കോടതി പറഞ്ഞു.
#Did #Prime #Minister #come #Wayanad #photo #shoot? #TSiddique #MLA #with #criticism