#padayappa | പടയപ്പയ്ക്ക് മുന്നിൽ കുട്ടികളുമായെത്തിയ സ്കൂൾ ബസ്; ആന പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#padayappa | പടയപ്പയ്ക്ക് മുന്നിൽ കുട്ടികളുമായെത്തിയ സ്കൂൾ ബസ്; ആന പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Nov 28, 2024 02:37 PM | By Athira V

ഇടുക്കി: ( www.truevisionnews.com) വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് പടയപ്പയ്ക്ക് മുൻപിൽപ്പെട്ടു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.

സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ടതോടെ സ്കൂൾ ബസ് നിർത്തിയിട്ടു.

എന്നാൽ ബസിന് നേരെ പടയപ്പ പാഞ്ഞടുത്തു. ഈ സമയത്ത് കുട്ടികൾ ഭീതിയോടെ നിലവിളിച്ചു. പിന്നീട് ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഈ സമയത്ത് ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു. അയാൾ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയും ചെയ്തു.

ഈ പ്രദേശത്ത് നേരത്തെ തന്നെ പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ഇറങ്ങി വലിയ നാശനഷ്ടം വിതച്ച പടയപ്പയെ വനപാലകർ നിരീക്ഷിച്ചു വരികയായിരുന്നു.

അതേസമയം, പടയപ്പ ആരേയും ആക്രമിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആർആർപി സംഘത്തിൻ്റെ നിരീക്ഷണം തുടരുകയാണ്.

#Schoolbus #children#front #Padayappa #elephant #dashed #off #escaped #headshot

Next TV

Related Stories
#kozhikkodegoldrobbery | കോഴിക്കോട്ടെ സ്വർണ കവർച്ച;  നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Nov 28, 2024 04:56 PM

#kozhikkodegoldrobbery | കോഴിക്കോട്ടെ സ്വർണ കവർച്ച; നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു...

Read More >>
#Accident | പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

Nov 28, 2024 04:51 PM

#Accident | പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

സമീപത്തെ ഐസ് ഫാക്ടറിയിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരിൽ രണ്ടുപേർ...

Read More >>
#accident |  കണ്ണൂരിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാർ നിർത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

Nov 28, 2024 03:28 PM

#accident | കണ്ണൂരിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാർ നിർത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത്...

Read More >>
Top Stories

GCC News