Oct 14, 2024 06:00 AM

കൊച്ചി : (truevisionnews.com)സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനുളള ഹൈക്കോടതി പ്രത്യേക ബെഞ്ചിന്‍റെ സിറ്റിങ് ഇന്ന് നടക്കും.

നിലവിലെ കേസുകളുടെ അന്വേഷണ പുരോഗതിയും പുതുതായി രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങളും സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണം, റിപ്പോർട്ട് പുറത്ത് വിടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹർജികളാണ് പരിഗണനയിലുളളത്. 

കഴിഞ്ഞ ഒക്ടോബർ 3 ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടി മുദ്രവെച്ച കവറിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു.

ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ വലിയ വിഭാഗം സ്ത്രീകൾക്കും തുടർ നിയമനടപടിക്ക് താത്പര്യമില്ലെന്നാണ് വിവരം.

കേസുമായി മുന്നോട്ട് പോകാൻ ആരെയും നിർബന്ധിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവർ വിലയിരുത്തി. 

വനിത ചലച്ചിത്ര പ്രവർത്തകരുടെ പരാതിയിൽ ഇത് വരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം.ലൈംഗിക ചൂഷണത്തിനൊപ്പം,തൊഴിൽപ്രശ്നങ്ങളും അവസരനിഷേധങ്ങളുമെല്ലാം പരാതികളായി കമ്മിറ്റിക്ക് മുന്നിലെത്തിയിട്ടുണ്ട്.

വനിത പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെങ്കിലും മൊഴി നൽകിയതിപ്പുറം കൂടുതൽ നിയമനടപടിക്ക് തയ്യാറല്ലെന്നാണ് ചൂഷണം നേരിട്ടവരുടെ പ്രതികരണം

#Hema #Committee #Report #government #Special #sitting #High #Court #today #announce #details #special #sitting #newly #registered #cases #High #Court #today

Next TV

Top Stories










GCC News