Oct 13, 2024 07:29 PM

തിരുവനന്തപുരം: (truevisionnews.com) മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30 എന്നിവയുടെ ലംഘനമാണ് ഇത്. മതപഠനം നടത്താൻ താല്പര്യമുള്ളവർക്ക് അതുകൂടി ഒപ്പം കൊണ്ടുപോകാനുള്ള സംവിധാനം നിലനിർത്തണം.

മതവിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് മതപഠനത്തിനു വേണ്ടി ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയുടെ ലംഘനമാണ് ബാലാവകാശ കമ്മിഷന്‍ നടത്താന്‍ ശ്രമിക്കുന്നത്. മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും റഗുലര്‍ സ്‌കൂളുകളിലും പോകുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഫോര്‍മല്‍ വിദ്യാഭ്യാസത്തിനുള്ള ചുറ്റുപാടുകള്‍ മദ്രസകളില്‍ വേണമെന്നാവശ്യപ്പടുന്നത് അപ്രായോഗികമാണ്.

മതപഠനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് കൂടി വിദ്യാഭ്യാസത്തിനു ഒപ്പം കൊണ്ടുപോകാനുള്ള സംവിധാനം നിലനിര്‍ത്തണം. മതവിദ്യാഭ്യാസത്തിനുകൂടിയുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന ഒന്നാണെന്നും ചെന്നിത്തല പറഞ്ഞു.

#Constitution #guarantees #right #religious #education #RameshChennithala

Next TV

Top Stories










GCC News