#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന
Nov 28, 2024 05:52 PM | By VIPIN P V

കോഴിക്കോട് : (www.truevisionnews.com) വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകൾക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി.

"വിവരാവകാശ നിയമത്തിലെ പ്രാഥമിക കർത്തവ്യങ്ങൾ പോലും പാലിക്കാത്ത ഓഫീസുകൾ ഉണ്ടെന്ന് കോഴിക്കോട് നടത്തിയ ഹിയറിങ്ങിനിടെ കമ്മിഷന് ബോധ്യമായി"-അദ്ദേഹം പറഞ്ഞു.

അത്തോളി കെഎസ് ഇബി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവേ ഹാജരാവാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാവുകയോ വ്യക്തമായ റിപ്പോർട്ട് നൽകുകയോ നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകുകയോ ചെയ്തില്ല.

ഇതിൻ്റെ അടിസ്ഥാനത്തിൽ കമ്മിഷണർ അത്തോളി കെഎസ് ഇബി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിൽ പ്രാഥമിക പരിശോധന നടത്തി.

ഓഫീസിൽ വിവരാവകാശ നിയമം അനുശാസിക്കുന്ന പല കാര്യങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയും അപ്പീൽ അധികാരിയുടെയും പേരുകൾ രേഖപ്പെടുത്തിയ ബോർഡ് പ്രദർശിപ്പിച്ചിട്ടില്ല, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ്പിഐഒ), അസി. എസ്പിഐഒ എന്നിവരെ നിയമച്ചിട്ടില്ല.

കമ്മിഷൻ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടുകൾ വ്യക്തതയുള്ളതായിരുന്നില്ല. ഇത്തരത്തിലുള്ള അപാകതകൾ ശ്രദ്ധയിൽ പെടുകയുണ്ടായി. ഏഴു ദിവസത്തിനകം ബോർഡ് വെക്കാനും എസ്പിഐഒ യെ നിയമിക്കാനും കർശന നിർദേശം നൽകി.

ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു. സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന നടത്തിയിട്ടില്ല.

#Freedom #informationAct #not #followed #Inspection #Atholi #KSEBoffice

Next TV

Related Stories
#rabies | കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18-ഓളം പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

Nov 28, 2024 08:19 PM

#rabies | കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18-ഓളം പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കടിയേറ്റവർക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ...

Read More >>
#sruthi | 'ശ്രുതിക്കൊപ്പം' ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക് തസ്തികയിൽ നിയമനം

Nov 28, 2024 08:02 PM

#sruthi | 'ശ്രുതിക്കൊപ്പം' ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക് തസ്തികയിൽ നിയമനം

വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്‍സണ്‍...

Read More >>
#Goldtheftcase | പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണം കവർന്ന കേസ്‌; ബാലഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ

Nov 28, 2024 07:39 PM

#Goldtheftcase | പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണം കവർന്ന കേസ്‌; ബാലഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ

പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്നാണ്...

Read More >>
#deathcase | 'അച്ഛനും അമ്മയും ക്ഷമിക്കണം', പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണം; 17കാരി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കണ്ടെത്തൽ, കുറിപ്പ് പുറത്ത്

Nov 28, 2024 07:35 PM

#deathcase | 'അച്ഛനും അമ്മയും ക്ഷമിക്കണം', പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണം; 17കാരി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കണ്ടെത്തൽ, കുറിപ്പ് പുറത്ത്

സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കത്തിൽ...

Read More >>
Top Stories










GCC News