Oct 13, 2024 05:08 PM

 തിരുവനന്തപുരം: (truevisionnews.com) മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷൻ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ഇത് മതധ്രുവീകരണം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ മദ്രസ പഠനം പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. കേരളത്തിൽ അങ്ങനെയല്ല.

അതുകൊണ്ട് കേരളത്തെ ബാധിക്കില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. പ്രതിഷേധം വസ്തുതാപരമാണ്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകും.

മതപഠനം പീഡനമാണെന്ന പ്രചാരണം തെറ്റാണ്. കേരളത്തിൽ മദ്രസകൾക്ക് ഗ്രാൻഡ് നൽകുന്നില്ല. ഇതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മാസപ്പടി കേസിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ എം വി ഗോവിന്ദൻ കമ്പനികൾ തമ്മിലുള്ള കേസിൽ നിലപാട് പറയാനില്ലെന്നും വ്യക്തമാക്കി.

പിണറായിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് എതിർക്കുന്നത്. ശുദ്ധ അസംബന്ധമാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. നേരത്തെ സന്ധിയായി എന്ന് പറഞ്ഞു. ഇപ്പോൾ മാറ്റി പറയുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

#cause #religious #polarization #propaganda #religious #education #torture #wrong #MVGovindan

Next TV

Top Stories










GCC News