കോഴിക്കോട്: (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മുചുകുന്ന് കോളേജിലെ കെ.എസ് യു, എം.എസ്.എഫ്. വിദ്യാർഥികൾക്ക് നേരെ ഡി.വൈ.എഫ്.ഐ.
നടത്തിയ അക്രമവും കൊലവിളിയും അങ്ങേയറ്റം അപലപനീയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു കണ്ണൂരിൽ കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിൻ്റെ അനുഭവം ഉണ്ടാകുമെന്നാണ് ഡി.വൈ.എഫ്.ഐ.
പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു., എം.എസ്.എഫ്. വിദ്യാർഥികളെ തടഞ്ഞ് വെക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.
പരാജയമുണ്ടായാൽ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും ഇതൊന്നും കൊണ്ട് കെ.എസ്.യുവിൻ്റെ പോരാളികളെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ക്യാമ്പസിൽ എസ്.എഫ്.ഐയും ക്യാമ്പസിന് പുറത്ത് ഡി.വൈ.എഫ്.ഐയും നടത്തുന്ന ഇത്തരം കാടത്തങ്ങൾ അവസാനിപ്പിക്കണം.
നടത്തിയവർക്കെതിരേയും കൊലവിളി നടത്തിയവർക്കെതിരേയും പോലീസ് ശക്തമായ നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
#remember #ShukuR #remember #gone #DYFI' #killing #slogan #condemnable #RameshChennithala