#shock | ഇഴജന്തുക്കള്‍ക്കുവെച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റു; തൊഴിലുറപ്പ് ജോലിക്കിടെ വയോധികയ്ക്ക് ദാരുണാന്ത്യം

#shock | ഇഴജന്തുക്കള്‍ക്കുവെച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റു; തൊഴിലുറപ്പ് ജോലിക്കിടെ വയോധികയ്ക്ക് ദാരുണാന്ത്യം
Oct 12, 2024 01:20 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തൊഴിലുറപ്പ് ജോലിക്കിടെ ഷോക്കേറ്റ് വയോധിക മരിച്ചു. തിരുവനന്തപുരം ചീനിവിള അഞ്ചറവിള ലക്ഷം വീട്ടില്‍ വത്സല ആണ് മരിച്ചത്.

ഇന്ന് രാവിലെ 10.45നാണ് സംഭവം നടന്നത്. കോഴിഫാമില്‍ ഇഴജന്തുക്കള്‍ കയറാതിരിക്കാന്‍ കടത്തിവിട്ടിരുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.

ഊരുട്ടമ്പലം വെള്ളൂര്‍ക്കോണത്ത് തെങ്ങിന്‍ തൈക്ക് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസവും തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി മരിച്ചിരുന്നു.

തേനീച്ചയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം മുളയറ സ്വദേശിനി സുശീലയാണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തൊഴിലുറപ്പ് ജോലിക്കിടെ സുശീല അടക്കം ഇരുപത് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്.

ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുശീല മരണത്തിന് കീഴടങ്ങുകയായിരുന്നു.

#Reptiles #shocked #electrocution #elderly #woman #meets #tragic #guaranteed #job

Next TV

Related Stories
#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

Jan 2, 2025 11:05 PM

#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ശക്തമായി. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തിയിരുന്നു. ഇതിന്...

Read More >>
#theft  | കണ്ണൂരിൽ  സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

Jan 2, 2025 10:54 PM

#theft | കണ്ണൂരിൽ സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

കണ്ണൂർ പുതിയ ബസ്റ്റാൻ്റിലെ മൊണാലിസ ഫാൻസി കടയിലും മൊബൈൽ ഫോൺമോഷണം...

Read More >>
#Theft | ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്ന് സ്ത്രീകൾ പിടിയിൽ

Jan 2, 2025 10:08 PM

#Theft | ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്ന് സ്ത്രീകൾ പിടിയിൽ

കേരളത്തിലെ ഇരുപതോളം സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി പൊലീസ്...

Read More >>
#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

Jan 2, 2025 10:03 PM

#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം....

Read More >>
#accident | സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

Jan 2, 2025 10:01 PM

#accident | സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡരികിൽ നിര്‍ത്തിയശേഷം വലതുവശത്തേക്ക് സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു...

Read More >>
Top Stories