#theft | ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ സംഭാവനയ്ക്കെത്തിയയാൾ വീട്ടിൽക്കയറി ഏഴുപവൻ കവർന്നു

#theft | ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ സംഭാവനയ്ക്കെത്തിയയാൾ വീട്ടിൽക്കയറി ഏഴുപവൻ കവർന്നു
Oct 12, 2024 09:28 AM | By Susmitha Surendran

കാഞ്ഞങ്ങാട്: (truevisionnews.com) ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ സംഭാവനയ്ക്കെത്തിയയാൾ വീട്ടിൽക്കയറി ഏഴുപവൻ മോഷ്ടിച്ചു.

കാഞ്ഞങ്ങാട് കാട്ടുകുളങ്ങരയിലെ സി.വി. ഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം വാളത്തുങ്കൽ ചേതന നഗറിലെ ഉണ്ണി മുരുകനെ (30) ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തു.

ഇയാൾ കാപ്പ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ആഭരണങ്ങൾ നഷ്ടപ്പെട്ടത് ഇക്കഴിഞ്ഞ ഏഴിനാണ് ഗീത അറിയുന്നത്. ഉടൻ പോലീസിൽ പരാതി നൽകി. വീട്ടിൽ അപരിചിതർ വന്നിരുന്നോ എന്ന പോലീസിന്റെ ചോദ്യത്തിന് ഒരാൾ പിരിവിനു വന്നതൊഴിച്ചാൽ മറ്റാരും വന്നില്ലെന്ന് ഇവർ മറുപടിയും നൽകി.

തൃശ്ശൂരിലെ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് വ്യാപക പിരിവ്. രോഗികളെ സഹായിക്കുന്ന ട്രസ്റ്റാണിതെന്നു പറഞ്ഞ് ഓരോ പ്രദേശത്തും നാലും അഞ്ചും പേരാണ് വീടുകൾ കയറിയിറങ്ങുന്നത്.

അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു ട്രസ്റ്റ് ഇല്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിന്റെ മുഖ്യ കണ്ണി ഓരോയിടത്തുമെത്തി നാലോ അഞ്ചോ പേരെ പിരിവിനായി നിയോഗിക്കുന്നു.

അവർക്കതിന്റെ കൂലിയും കൊടുക്കും. ഈ രീതിയിൽ കാഞ്ഞങ്ങാട്ട് നിയമിക്കപ്പെട്ടവരാണ് ഉണ്ണി മുരുകനൊപ്പമുണ്ടായിരുന്നത്. കാഞ്ഞങ്ങാട് കുശാൽ നഗറിലെ ക്വാർട്ടേഴ്സിലാണ് ഇവർ താമസം.

അവിടെ പരിശോധിച്ചപ്പോൾ മോഷ്ടാവ് കൈക്കലാക്കിയ ഗീതയുടെ സെൽഫോണും കണ്ടെത്തി. ഗീതയിൽനിന്നു 100 രൂപ സംഭാവന വാങ്ങിയ ശേഷം വീടാകെ നിരീക്ഷിക്കുകയായിരുന്നു പ്രതി.

വീടു പൂട്ടിയശേഷം മുൻവാതിലിന്റെ താക്കോൽ എവിടെ വയ്ക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കി. ഗീത വീടുപൂട്ടിപ്പോയ തക്കം നോക്കി താക്കോൽ എടുത്ത് തുറന്ന് അകത്തെ അലമാരയിൽ വെച്ച സ്വർണം മോഷ്ടിക്കുകയായിരുന്നു. ഇതിൽ മൂന്നുപവൻ കാഞ്ഞങ്ങാട്ടെ ജൂവലറിയിൽ വിറ്റ ശേഷമാണ് ടാക്‌സിയിൽ കൊല്ലത്തേക്കു പുറപ്പെട്ടത്.

#person #who #donated #name #charitable #trust #entered #house #received #seven #pawan #theft

Next TV

Related Stories
#Kozhikodedistrictschoolkalolsavam2024 |  എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

Nov 22, 2024 11:19 PM

#Kozhikodedistrictschoolkalolsavam2024 | എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

ഒരു വേദിയിൽ ഒഴികെ 19 വേദികളിലെയും മത്സരങ്ങൾ നാലാം നാൾ രാത്രി പത്ത് മണിക്ക് മുമ്പേ സമാപിച്ചു. ബിഇഎം സ്കൂൾ വേദിയിൽ മാത്രമാണ് മത്സരം...

Read More >>
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories