ഒമാൻ: (truevisionnews.com) മസ്കറ്റിൽ നിന്നും കരിപ്പൂർ എയർപോർട്ടിലേക്കുള്ള എയർ ഇന്ത്യ വിമാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ അനിശ്ചിതമായി വലയുന്നു.
ഇന്ന് രാവിലെ 7.50ന് കരിപ്പൂർ എയർ പോർട്ടിൽ എത്തേണ്ടിയിരുന്ന എയർ ഇന്ത്യയുടെ IX338 എന്ന വിമാനമാണ് ഇതുവരെ ആയിട്ടും പുറപ്പെടതെ വൈകിയത്.
ആറു മാസം പ്രായമുള്ള കുഞ്ഞടക്കം 146 യാത്രക്കാരാണ് ഒമാൻ എയർ പോർട്ടിൽ കുടുങ്ങി നിൽക്കുന്നത്.
ഭക്ഷണവും താമസസൗകര്യവും ഏർപ്പാടാക്കി കൊടുത്തെങ്കിലും യാത്രക്കാർക്ക് മാറിയുടുക്കാൻ ഉടുതുണി പോലുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നാണ് കോഴിക്കോട് കടിയങ്ങാട് സ്വദേശിയായ യാത്രക്കാരൻ സുമിത്ത് ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞത് .
ഭക്ഷണത്തിന്റെ പണം പോലും വിമാന കമ്പനി നൽകുന്നില്ല. തങ്ങൾ തന്നെ ചിലവ് നൽകേണ്ടി വരുവെന്നും യാത്രക്കാർ പറയുന്നു.
ടെക്നിക്കൽ പ്രശ്‌നമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. യാത്രക്കാരെ എപ്പോൾ കയറ്റി വിടുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി എയർ ഇന്ത്യ പറയുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി .
എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടപ്പോൾ 7.50 ന് കരിപ്പൂർ വീമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്‌തെന്നാണ് അവർ അറിയിച്ചത്. എമർജൻസി ലാൻഡിംഗ് പോലും എയർ ഇന്ത്യ അറിഞ്ഞില്ലെന്നാണ് യാത്രക്കാരൻ പറയുന്നത്.
ദിവസവും വരുന്ന ഫ്ലൈറ്റിൽ 10 പേരെ വെച്ച് നാട്ടിലേക്ക് കയറ്റി അയക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇനിയും 15 ദിവസത്തോളം ഒമാനിൽ തങ്ങണമെന്ന ആശങ്കയിലാണ് യാത്രക്കാർ.
ഇന്ന് പുലർച്ചെ വിമാനത്തിൽ യാത്രക്കാർ കയറിയതിനു ശേഷം പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറകുകയാണെന്ന് പറഞ്ഞ് മസ്കറ്റിൽ തന്നെ ലാൻഡ് ചെയ്യുകയായിരുന്നു.
പിന്നീട് എന്താണ് സംഭവിച്ചത് എന്നോ എന്താണ് കാരണം എന്നോ അധികൃതരോ മറ്റോ യാത്രക്കാരെ അറിയിച്ചില്ലെന്നാണ് യാത്രക്കാർ പറഞ്ഞത്.
എയർ പോർട്ടിൽ ഒന്നര മണിക്കൂർ നിന്ന്, പിന്നീട് ബസ്സിൽ അരമണിക്കൂർ നിന്ന ശേഷം വീണ്ടും ഫ്ലൈറ്റ് കയറിയപ്പോൾ ഒന്നും കൂടെ ഇറങ്ങേണ്ടി വരും ആ ഫ്ലൈറ്റും പോകില്ലെന്ന് പറഞ്ഞ് പിന്നീട് വീണ്ടും ഇറക്കുകയായിരുന്നു എന്ന് യാത്രക്കാരൻ പറയുന്നു.
മസ്കറ്റിൽ നിന്ന് ഇന്ന് പുലർച്ചെ 2.50ന് പുറപ്പെടേണ്ട വിമാനമായിരുന്നു . 2.50ന് തന്നെ പുറപ്പെട്ടെങ്കിലും ഒന്നര മണിക്കൂറിനുള്ളിൽ വീണ്ടും മസ്കറ്റിൽ തന്നെ തിരിച്ചിറക്കി.
വിമാനത്തിന് സാങ്കേതിക തകരാർ ആണെന്നാണ് എയർ ഇന്ത്യ അധികൃതർ വിശദീകരിച്ചത്.
മസ്കറ്റിൽ തിരിച്ച് ഇറക്കിയ ശേഷം ഈ യാത്രക്കാരെ ഒമാൻ എയർ പോർട്ടിലേക്ക് മാറ്റിയിരുന്നു. താൽക്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും ബാഗുകളും മറ്റ് അവശ്യ സാധങ്ങളും കയ്യിൽ ഇല്ലാത്തതിനാൽ വലയുകയാണ് യാത്രക്കാർ.
#Air #India #no #answer #Malayali #passengers #stuck #Oman #airport #distress