തിരുവനന്തപുരം: (truevisionnews.com)മോഷണ ബൈക്കുകളിൽ കറങ്ങി സ്കൂട്ടർ മോഷ്ടിച്ച സംഭവങ്ങളിൽ സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ.
മോഷണ ബൈക്കുകളിൽ കറങ്ങി ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിയ മൂന്ന് പേരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശാർക്കര പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് മോഷ്ടിച്ചത്. കഴക്കൂട്ടം ആറ്റിൻകുഴി ആനന്ദ് ഭവനിൽ താമസിക്കുന്ന സഹോദരൻമാരായ അഭിജിത് (19), ആനന്ദ് (21), കൊയ്ത്തുർക്കോണം, മണ്ണറ മനു ഭവനിൽ സോനു (21) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ രണ്ടാം തീയതി വൈകുന്നേരമാണ് മൂവരും ചേർന്ന് ശാർക്കര സ്വദേശിയായ വിഷ്ണുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ മോഷ്ടിച്ചത്.
സ്കൂട്ടർ നഷ്ടമായതിനെ തുടർന്ന് ചിറയിൻകീഴ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മോഷ്ടിച്ച സ്കൂട്ടർ മറിച്ചു വിൽപന നടത്താൻ ശ്രമിക്കുന്നുവെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി. മഞ്ജുലാലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം ചിറയിൻകീഴ് പൊലീസ് ഇൻസ്‌പെക്ടർ വി.എസ്. വിനീഷ്, സബ് ഇൻസ്‌പെക്ടർമാരായ ശ്രീബു, ഷജീർ, അസീം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു, അനൂപ്, സുനിൽരാജ്, അജിത് എന്നിവരുടെ നേതൃത്യത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികൾ മോഷ്ടിച്ച മറ്റൊരു ബൈക്കും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാൻറ് ചെയ്തു.
#Attempt #resell #stolen #scooter #people #including #brothers #arrested