#massage | ക്ലാസ്മുറിയില്‍ കിടന്ന് അധ്യാപിക, ശരീരത്തില്‍ കയറിനിന്ന് മസാജ് ചെയ്ത് വിദ്യാർത്ഥികൾ; അന്വേഷണം

#massage | ക്ലാസ്മുറിയില്‍ കിടന്ന് അധ്യാപിക, ശരീരത്തില്‍ കയറിനിന്ന് മസാജ് ചെയ്ത് വിദ്യാർത്ഥികൾ; അന്വേഷണം
Oct 10, 2024 10:27 PM | By Susmitha Surendran

(truevisionnews.com) വിദ്യാർത്ഥികളെകൊണ്ട് അധ്യാപിക മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.

രാജസ്ഥാനിലെ ജയ്പുര്‍ കര്‍ത്താര്‍പുരയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അധ്യാപിക തറയില്‍ കിടക്കുന്നതും തുടര്‍ന്ന് വിദ്യാർത്ഥികള്‍ അധ്യാപികയുടെ കാലില്‍ കയറിനിന്ന് മസാജ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഈ സമയം മറ്റൊരു അധ്യാപിക ക്ലാസ്മുറിയിലെ കസേരയില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കര്‍ത്താര്‍പുര ഗവ. പ്രൈമറി സ്‌കൂളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലായ അഞ്ജു ചൗധരിയുടെ പ്രതികരണം.

ഒരുപക്ഷേ, അധ്യാപികയ്ക്ക് സുഖമില്ലാത്തതിനാല്‍ വിദ്യാർത്ഥികളോട് മസാജ് ചെയ്തുനല്‍കാന്‍ അഭ്യര്‍ഥിച്ചതാകാമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്റെ വസ്തുത കണ്ടെത്താനായി അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍, സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരോ വിദ്യാഭ്യാസ വകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

#teacher #lying #classroom #students #massaging #their #bodies #investigation

Next TV

Related Stories
#drughunt | വീണ്ടും വൻ ലഹരിവേട്ട: ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് പൊലീസ്, പിടികൂടിയത് 200 കിലോ​ഗ്രാം കൊക്കെയ്ൻ

Oct 10, 2024 11:04 PM

#drughunt | വീണ്ടും വൻ ലഹരിവേട്ട: ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് പൊലീസ്, പിടികൂടിയത് 200 കിലോ​ഗ്രാം കൊക്കെയ്ൻ

ഒക്ടോബർ രണ്ടിന് മഹിപാൽപൂരിലെ ​ഗോഡൗണിലാണ് ഈ വൻ മയക്കുമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ ഇതിൽ അറസ്റ്റ്...

Read More >>
#sexualassault | വിമാനത്തില്‍ സത്രീക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; 43-കാരന്‍ അറസ്റ്റില്‍

Oct 10, 2024 09:27 PM

#sexualassault | വിമാനത്തില്‍ സത്രീക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; 43-കാരന്‍ അറസ്റ്റില്‍

വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് സ്ത്രീ വിമാന ജീവനക്കാരുടെ സഹായത്തോടെ പോലീസില്‍ പരാതി...

Read More >>
#imprisonment | പാമ്പ് പ്രദർശനത്തിനിടെ പതിനഞ്ചു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; പാമ്പാട്ടിയ്ക്ക് കഠിന തടവ്

Oct 10, 2024 08:53 PM

#imprisonment | പാമ്പ് പ്രദർശനത്തിനിടെ പതിനഞ്ചു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; പാമ്പാട്ടിയ്ക്ക് കഠിന തടവ്

പ്രദർശനം കാണാനെത്തിയ ബാലന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിയിട്ടു മകുടിയൂതിയപ്പോഴാണു...

Read More >>
#RatanTata | വ്യവസായത്തിലെ അതികായന്‍; സൈനിക ബഹുമതിയോടെ രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം

Oct 10, 2024 07:30 PM

#RatanTata | വ്യവസായത്തിലെ അതികായന്‍; സൈനിക ബഹുമതിയോടെ രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം

നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനുശോചന പ്രവാഹമാണ്. മഹാരാഷ്ട്ര ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു....

Read More >>
#RahulGandhi | നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കി, പാര്‍ട്ടി താല്‍പര്യം രണ്ടാമതായി; വിശകലന യോഗത്തില്‍ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി

Oct 10, 2024 03:41 PM

#RahulGandhi | നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കി, പാര്‍ട്ടി താല്‍പര്യം രണ്ടാമതായി; വിശകലന യോഗത്തില്‍ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി

1966 ല്‍ പഞ്ചാബില്‍ നിന്ന് വിഭജിച്ച് പുതിയ സംസ്ഥാനം രൂപപ്പെട്ട ശേഷം ഇതുവരെ ഒരു പാര്‍ട്ടിക്കും നേടാനായിട്ടില്ലാത്ത ഹാട്രിക് വിജയമാണ് ബിജെപി...

Read More >>
#Rape | 14-കാരിയുടെ ബാഗില്‍ 100 രൂപ, ചോദ്യം ചെയ്ത് അമ്മ; പുറത്തുവന്നത് ആഴ്ചകളായുള്ള പീഡനം

Oct 10, 2024 10:54 AM

#Rape | 14-കാരിയുടെ ബാഗില്‍ 100 രൂപ, ചോദ്യം ചെയ്ത് അമ്മ; പുറത്തുവന്നത് ആഴ്ചകളായുള്ള പീഡനം

ഈ പണം കണ്ട അമ്മ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ദിവസ വേതനക്കാരിയായ അമ്മ മാത്രമാണ്...

Read More >>
Top Stories