#ayishabeevi | ഉറക്കമില്ലാത്ത രാത്രികൾ, ഇരുപ്പത്തിയഞ്ച് വർഷം മുമ്പ് കാണാതായ മകനെ കാത്ത് ആയിഷുമ്മ

#ayishabeevi | ഉറക്കമില്ലാത്ത രാത്രികൾ, ഇരുപ്പത്തിയഞ്ച് വർഷം മുമ്പ് കാണാതായ മകനെ കാത്ത് ആയിഷുമ്മ
Oct 10, 2024 09:09 AM | By ADITHYA. NP

പാലക്കാട്:(www.truevisionnews.com) ഇരുപ്പത്തിയഞ്ച് വർഷം മുമ്പ് കാണാതായ മകനെ കാത്തിരിക്കുകയാണ് ആയിഷ ബീവി എന്ന ഒരമ്മ. പാലക്കാട് കോങ്ങാട് ആയിഷ ബീവിയാണ് തൊഴിൽതേടി പോയ മകൻ അബ്ദുൽ നാസറിനെയും കാത്തിരിക്കുന്നത്.

മരിക്കും മുമ്പെ മകനെ ഒരു നോക്ക് കാണണമെന്ന് മാത്രമാണ് ഈ അമ്മയുടെ ആഗ്രഹം.

ഒന്നും രണ്ടുമല്ല, 25 വ൪ഷമായി നാളുകളെണ്ണിയുള്ള കാത്തിരിക്കുകയാണ് ആയിഷുമ്മ. ചെറുപ്പം മുതലേ ചെറുജോലികൾ ചെയ്യാൻ പലനാടുകളിൽ മകനായ അബ്ദു പോയിരുന്നു.

വരുമാനത്തിൻറെ പങ്കുമായി മാസാവസാനം ഉമ്മയ്ക്കരികിലെത്തും. 1999 ൽ വീട്ടിലെത്തിയതിനു ശേഷം മറ്റൊരിടത്ത് തൊഴിൽതേടിപ്പോയതാണ് അബ്ദുന്നാസ൪.

പിന്നീടിങ്ങോട്ടേക്ക് വന്നതേയില്ല. കോഴിക്കോടും വയനാട്ടിലും മലപ്പുറത്തുമെല്ലാം മകനു വേണ്ടി അലഞ്ഞു. പക്ഷേ ആയിഷുമ്മാക്ക് അബ്ദുവിനെ മാത്രം കണ്ടെത്താനായില്ല.

സ്വപ്നത്തിലൊക്കെ കാണാറുണ്ട്, മകൻ വരുന്നത്. വീട്ടിലേക്ക് കയറി വരുന്നതാണ് മിക്ക സ്വപ്നങ്ങളെന്നും ആയിഷുമ്മ പറയുന്നു. പത്രത്തിൽ കണ്ട് കോഴിക്കോട് പോയി.

തിരിഞ്ഞു നിൽക്കുന്ന ചിത്രമായിരുന്നു. കണ്ടപ്പോൾ സംശയം തോന്നിയെന്നും ആയിഷുമ്മ പറയുന്നു.

ഇന്നും ആയിഷുമ്മയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ചെറുതായൊന്ന് മയങ്ങിപ്പോയാൽ പെട്ടെന്ന് ഞെട്ടിയുണരും.

പിന്നെ അബ്ദുവിൻറെ വരവും കാത്ത് ഉമ്മറത്തിരിക്കും.

#Sleepless #nights #Ayishumma #waits #son #missing #twenty #five #years #ago

Next TV

Related Stories
#complaint | ഒന്നര മ​ണി​ക്കൂ​റോ​ളം സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർത്ഥി​നി​ കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

Oct 10, 2024 01:32 PM

#complaint | ഒന്നര മ​ണി​ക്കൂ​റോ​ളം സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർത്ഥി​നി​ കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂ​ളി​ലെ വിദ്യാർത്ഥി​നി​യാ​ണ് അ​ധ്യാ​പി​ക​ക്കെ​തി​രെ തി​രു​വ​ല്ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ...

Read More >>
#holyday | നവരാത്രി;  സംസ്ഥാനത്ത് നാളെ പൊതു അവധി

Oct 10, 2024 01:26 PM

#holyday | നവരാത്രി; സംസ്ഥാനത്ത് നാളെ പൊതു അവധി

നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്....

Read More >>
#ShobhaSurendran | പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രന് വേണ്ടി ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ, ചർച്ച സജീവം

Oct 10, 2024 01:14 PM

#ShobhaSurendran | പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രന് വേണ്ടി ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ, ചർച്ച സജീവം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ...

Read More >>
#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Oct 10, 2024 01:00 PM

#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു...

Read More >>
#kidnapped |  പയ്യന്നൂരിൽ  13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം,  അന്വേഷണം ഊർജിതം

Oct 10, 2024 12:50 PM

#kidnapped | പയ്യന്നൂരിൽ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, അന്വേഷണം ഊർജിതം

കുട്ടിയുടെ മാതാവിന്റെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയെന്നാണ്...

Read More >>
#onlinefraud  | വാട്സാപ്പിൽ വീഡിയോ കോൾ ചെയ്ത് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിനിക്ക് നഷ്ടമായത് 28 ലക്ഷം

Oct 10, 2024 12:40 PM

#onlinefraud | വാട്സാപ്പിൽ വീഡിയോ കോൾ ചെയ്ത് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിനിക്ക് നഷ്ടമായത് 28 ലക്ഷം

ഹൈദരാബാദ് സാഫില്‍ഗുഡയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അക്കൗണ്ടുള്ള രണ്ടുപേരാണ് തട്ടിപ്പിന് പിന്നില്‍ എന്ന് പരാതിയില്‍...

Read More >>
Top Stories










Entertainment News