#MullaperiyarDam | തമിഴ്നാടിന്റെ ആശ്വാസം,കേരളത്തിന്റെ നെഞ്ചിടിപ്പ്; മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്

#MullaperiyarDam | തമിഴ്നാടിന്റെ ആശ്വാസം,കേരളത്തിന്റെ നെഞ്ചിടിപ്പ്; മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്
Oct 10, 2024 08:59 AM | By ADITHYA. NP

ഇടുക്കി: (www.truevisionnews.com) വർഷങ്ങളായി മലയാളികളുടെ നെഞ്ചിലെ തീയായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്.

കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാട്ടുകാർക്ക് വെള്ളവും കിട്ടാൻ പുതിയ അണക്കെട്ട് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.

തെക്കൻ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് മുല്ലപ്പെരിയാറിൽ അണക്കെട്ട് പണിതത്.

1886 ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാളും മദ്രാസ് റെസിഡൻസിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് മുല്ലപ്പെരിയാർ അണക്കെട്ട് പണിയാൻ തീരുമാനിച്ചത്. 1886 ലാണ് ഡാമിന്റെ പണിക്ക് തുടക്കം കുറിച്ചത്.

സുർക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എൻജിനീയറായിരുന്ന ജോൺ പെന്നിക്വിക്കാണ് അണക്കെട്ട് നിർമിച്ചത്.

നിർമാണഘട്ടത്തിൽ രണ്ട് തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറിയെങ്കിലും പെന്നി ക്വിക്ക് നിരാശനായില്ല.

ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂർത്തീകരിച്ചത്.

കേരളാ തമിഴ്നാട് അതിർത്തിയിൽ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉൽഭവിക്കുന്ന പെരിയാറും മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു.

ഈ നദിക്ക് കുറുകെയാണ് വിവാദങ്ങളും- ചരിത്രവുമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിൻ്റെ നിർമ്മാണത്തോടെയാണ് പെരിയാർ വന്യജീവി സങ്കേതവും തേക്കടി തടാകവുമെല്ലാം രൂപം കൊണ്ടത്.

1895 ഒക്ടോബർ പത്തിന് വൈകിട്ട് ആറ് മണിക്കാണ് മദ്രാസ് ഗവർണർ വെള്ളം തുറന്നുവിട്ട് ഡാം ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്.

കനാൽ മാർഗം 125 കിലോ മീറ്റർ വരെ ദൂരത്തിലാണ് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിക്കുന്നത്.

50 വർഷം ആയുസ്സ് കണക്കാക്കി പണിത അണക്കെട്ട് 129 വർഷം പിന്നിട്ടതോടെ കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നമാണിപ്പോൾ.

#Tamil #Nadu #relief #Kerala #chest #beating #MullaperiyarDam #129 #years #old #today

Next TV

Related Stories
#VDSatheesan | 'രക്ഷാപ്രവര്‍ത്തനം’ നിയമസഭയില്‍; പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുത് - വി.ഡി സതീശന്‍

Oct 10, 2024 01:46 PM

#VDSatheesan | 'രക്ഷാപ്രവര്‍ത്തനം’ നിയമസഭയില്‍; പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുത് - വി.ഡി സതീശന്‍

അക്രമത്തിനുള്ള പ്രേരണയാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് പറഞ്ഞ അദ്ദേഹം പോലീസോ മുഖ്യമന്ത്രിയോ അനാവശ്യമായി ഇതില്‍ ഇടപെടരുത് എന്ന് ആവശ്യപ്പെടുകയും...

Read More >>
#complaint | ഒന്നര മ​ണി​ക്കൂ​റോ​ളം സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർത്ഥി​നി​ കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

Oct 10, 2024 01:32 PM

#complaint | ഒന്നര മ​ണി​ക്കൂ​റോ​ളം സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർത്ഥി​നി​ കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂ​ളി​ലെ വിദ്യാർത്ഥി​നി​യാ​ണ് അ​ധ്യാ​പി​ക​ക്കെ​തി​രെ തി​രു​വ​ല്ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ...

Read More >>
#holyday | നവരാത്രി;  സംസ്ഥാനത്ത് നാളെ പൊതു അവധി

Oct 10, 2024 01:26 PM

#holyday | നവരാത്രി; സംസ്ഥാനത്ത് നാളെ പൊതു അവധി

നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്....

Read More >>
#ShobhaSurendran | പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രന് വേണ്ടി ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ, ചർച്ച സജീവം

Oct 10, 2024 01:14 PM

#ShobhaSurendran | പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രന് വേണ്ടി ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ, ചർച്ച സജീവം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ...

Read More >>
#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Oct 10, 2024 01:00 PM

#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു...

Read More >>
#kidnapped |  പയ്യന്നൂരിൽ  13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം,  അന്വേഷണം ഊർജിതം

Oct 10, 2024 12:50 PM

#kidnapped | പയ്യന്നൂരിൽ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, അന്വേഷണം ഊർജിതം

കുട്ടിയുടെ മാതാവിന്റെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയെന്നാണ്...

Read More >>
Top Stories

Entertainment News