#mumtazalideathcase | വ്യവസായിയുടെ മരണം: മലയാളി യുവതിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു; 3 പേർ കൂടി അറസ്റ്റിൽ

#mumtazalideathcase | വ്യവസായിയുടെ മരണം: മലയാളി യുവതിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു; 3 പേർ കൂടി അറസ്റ്റിൽ
Oct 10, 2024 07:23 AM | By VIPIN P V

മംഗളൂരു : (truevisionnews.com) സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും വ്യവസായിയുമായ ബി.എം.മുംതാസ് അലി(52)യുടെ മരണത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ.

കാട്ടിപ്പള്ള സ്വദേശി അബ്ദു‌ൽ സത്താർ, കൃഷ്ണപുര സ്വദേശി മുസ്തഫ, സജിപമുന്നൂർ സ്വദേശി നടവർ ഷാഫി എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗളൂരു പൊലീസ് കമ്മിഷണർ അനുപം അഗർവാൾ അറിയിച്ചു.

ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുംതാസ് അലിയുടെ ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയെയും ഭർത്താവിനെയും കാവൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായത്. ഇവരുൾപ്പെടെ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സത്താറിന്റെ ഡ്രൈവർ സിറാജാണ് ഇനി അറസ്റ്റിലാകാനുള്ളത്. റഹ്മത്തിനെയും ഭർത്താവ് ഷുഹൈബിനെയും ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ചില ഓഡിയോ ക്ലിപ്പുകളും പ്രതികൾ പ്രചരിപ്പിച്ചു.

മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.

ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങൾക്ക് തന്റെ മരണത്തിന് കാരണം ഈ 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ വാട്സാപ് സന്ദേശം അയച്ചിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ൽ കുളൂർ പാലത്തിന് സമീപം കാർ കണ്ടെത്തിയത്. കാറിന്റെ മുൻവശത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചതിന്റെ പാടുകളും ഉണ്ട്.

മംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് മുൻ എംഎൽഎ മൊഹിയുദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മുംതാസ്.

#Businessman #death #Malayali #woman #husband #left #policecustody #more #people #arrested

Next TV

Related Stories
#Constitution | ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

Nov 26, 2024 07:56 AM

#Constitution | ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം...

Read More >>
#suicide  |    മകന്‍ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛന്‍ ജീവനൊടുക്കി

Nov 26, 2024 07:18 AM

#suicide | മകന്‍ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛന്‍ ജീവനൊടുക്കി

മകന്‍ അപകടത്തില്‍പ്പെട്ട റെഡ്ഡിയാര്‍പ്പട്ടിയില്‍ കഴിഞ്ഞദിവസമെത്തിയ ഇയാള്‍ ഇവിടെവെച്ച്...

Read More >>
#crime |    കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

Nov 25, 2024 08:03 PM

#crime | കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

കഴിഞ്ഞദിവസം അയല്‍വാസിയായ വീരമണിയുടെ കോഴി മുരുകയ്യന്റെ വീട്ടിലേക്ക്...

Read More >>
#Hospitalfire |  മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

Nov 25, 2024 02:57 PM

#Hospitalfire | മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന്...

Read More >>
#RahulGandhi | 'എല്ലാത്തിനും ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ', എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം - രാഹുൽഗാന്ധി

Nov 25, 2024 01:28 PM

#RahulGandhi | 'എല്ലാത്തിനും ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ', എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം - രാഹുൽഗാന്ധി

'എല്ലാ കക്ഷികളുടേയും വാക്കുകൾ കേൾക്കാതെയുള്ള ഭരണകൂടത്തിൻ്റെ നിർവികാരമായ നടപടി സ്ഥിതിഗതികൾ കൂടുതൽ...

Read More >>
Top Stories