#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ
Oct 9, 2024 01:20 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പുപറഞ്ഞ് പി.വി അൻവർ എം.എൽ.എ. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അൻവർ പറഞ്ഞു.

'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും' എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമർശത്തിലാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അൻവർ മാപ്പുപറഞ്ഞത്.

https://www.facebook.com/reel/1269786234474341

'നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ എൻ്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് 'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും' എന്ന പരാമർശം ഉണ്ടായി. അപ്പൻ്റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്.

എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാൻ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എൻ്റെ വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്.

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു', പി.വി അൻവർ പറഞ്ഞു. നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ചാണ് അൻവർ മാധ്യമങ്ങളോട് മുഖ്യമന്ത്രിയെക്കുറിച്ച് പ്രതികരിച്ചത്.

മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉൾപ്പടെ അൻവർ ആരോപിച്ചു.

ഈ കപ്പൽ മുങ്ങാൻ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അൻവർ പറ‍ഞ്ഞു. 'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും.

അതിൽ യാതൊരു തർക്കവുമില്ല. എൻ്റെ അഭിമാനമാണ് വലുത്. എഡിജിപി അജിത് കുമാറിനെതിരെ ഒരുവാക്ക് പോലും പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ല', എന്നും അൻവർ പറഞ്ഞിരുന്നു.

#Remarks #against #ChiefMinister #tongueincheek #Anwar #apologizes #sincerely

Next TV

Related Stories
#MissingCase | ആശങ്ക ഒഴിഞ്ഞു; കണ്ണൂരില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

Oct 9, 2024 05:37 PM

#MissingCase | ആശങ്ക ഒഴിഞ്ഞു; കണ്ണൂരില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് കടയില്‍ ആര്യന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍...

Read More >>
#RSreelekha | 'ബി.ജെ.പിയിലേക്ക് ആകർഷിച്ചത് മോദി പ്രഭാവം; ജനസമൂഹത്തിന് ഇനിയും സേവനംചെയ്യാൻ ഇതാണ് പറ്റിയ വഴിയെന്ന് തോന്നി' -ആർ.ശ്രീലേഖ

Oct 9, 2024 05:10 PM

#RSreelekha | 'ബി.ജെ.പിയിലേക്ക് ആകർഷിച്ചത് മോദി പ്രഭാവം; ജനസമൂഹത്തിന് ഇനിയും സേവനംചെയ്യാൻ ഇതാണ് പറ്റിയ വഴിയെന്ന് തോന്നി' -ആർ.ശ്രീലേഖ

നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാന നേതൃത്വം...

Read More >>
#Keralarain | അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

Oct 9, 2024 05:08 PM

#Keralarain | അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്...

Read More >>
#KBGaneshKumar | 'ഉദ്ദേശിച്ചത് ബോധവത്കരണം; കാറില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ദേശം നടപ്പാക്കില്ല'; - മന്ത്രി കെ ബി ഗണേഷ് കുമാർ

Oct 9, 2024 05:00 PM

#KBGaneshKumar | 'ഉദ്ദേശിച്ചത് ബോധവത്കരണം; കാറില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ദേശം നടപ്പാക്കില്ല'; - മന്ത്രി കെ ബി ഗണേഷ് കുമാർ

ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഫൈൻ ഇടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ...

Read More >>
#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

Oct 9, 2024 04:43 PM

#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശൻ അധ്യക്ഷനായ അന്വേഷണ കമ്മീഷൻ...

Read More >>
Top Stories