#Manaf | കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി മനാഫ്

#Manaf | കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി മനാഫ്
Oct 8, 2024 07:37 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി.

വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഒക്ടോബർ രണ്ടിന് പരാതി നൽകിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയിൽ പറയുന്നു.

മതസ്പർധ വളർത്തുന്ന പ്രചാരണം ‌കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മനാഫ് ചൂണ്ടിക്കാട്ടി.

നേരത്തെ, ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കി.

കുടുംബത്തിനെതിരെ ഉയർന്ന സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് മനാഫിന്‍റെ പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയത്.

കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തിയ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ പരിശോധിച്ചുവരുകയാണ്.

ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കും. മനാഫിനെയും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരെയും പ്രതിചേര്‍ത്തായിരുന്നു ആദ്യം പൊലീസ് കേസെടുത്തത്.

സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പാണ് ചുമത്തിയിരുന്നത്. സമൂഹമാധ്യമ പേജുകൾ പരിശോധിച്ചശേഷം മനാഫിന്‍റെ പോസ്‌റ്റുകൾക്കുകീഴിൽ അഭിപ്രായം നടത്തിയവരാണ് ചേരിതിരിവിനിടയാക്കുന്ന തരത്തിലേക്ക് സംഭവം വഷളാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് അർജുന്‍റെ സഹോദരി അഞ്ജു പരാതി നൽകിയത്.

കുടുംബത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിർത്തണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.

#Police #do #not #act #hate #campaign #family #Manaf #complained #Chief Minister

Next TV

Related Stories
#Pipebomb | ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി; പൈപ്പിനുള്ളിൽ ലോഹശകലങ്ങളുടെ സാന്നിധ്യവും, പരിശോധന

Oct 8, 2024 10:13 PM

#Pipebomb | ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി; പൈപ്പിനുള്ളിൽ ലോഹശകലങ്ങളുടെ സാന്നിധ്യവും, പരിശോധന

ബീച്ചിലെത്തിയ ഒരു കുടുംബമാണ് വസ്തു ആദ്യം കണ്ടത്. സംശയം തോന്നി പൊലീസിനെ...

Read More >>
#PinarayiVijayan | നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ട് ഗവർണർക്ക് മറുപടിക്കത്ത്

Oct 8, 2024 10:05 PM

#PinarayiVijayan | നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ട് ഗവർണർക്ക് മറുപടിക്കത്ത്

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവർണർ...

Read More >>
#PVAnwar | ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ; അൻവറിന് പുതിയ സീറ്റ് അനുവദിച്ചു, അറിയിച്ച് സ്പീക്കർ

Oct 8, 2024 09:42 PM

#PVAnwar | ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ; അൻവറിന് പുതിയ സീറ്റ് അനുവദിച്ചു, അറിയിച്ച് സ്പീക്കർ

പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ...

Read More >>
#Facebookpost | 'തുടങ്ങീട്ടെയൊള്ളൂ' വിജയം ഉറപ്പാണെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റ്, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റിന് കമന്‍റ് പൊങ്കാല

Oct 8, 2024 08:46 PM

#Facebookpost | 'തുടങ്ങീട്ടെയൊള്ളൂ' വിജയം ഉറപ്പാണെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റ്, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റിന് കമന്‍റ് പൊങ്കാല

ഏറെ നേരം പിന്നില്‍ നിന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കയറിയത് പരാജയത്തിലും കോണ്‍ഗ്രസിന്...

Read More >>
#worm | ദമ്പതികൾക്ക് ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു; ആരോഗ്യവിഭാഗത്തിന് പരാതി

Oct 8, 2024 08:29 PM

#worm | ദമ്പതികൾക്ക് ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു; ആരോഗ്യവിഭാഗത്തിന് പരാതി

ഈ ആവശ്യമുന്നയിച്ച്​ സി.പി.എം ബുധനാഴ്ച കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിലേക്ക് മാർച്ച് നടത്താനും...

Read More >>
Top Stories