#Siddique | ബലാത്സംഗക്കേസിൽ സിദ്ദീഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു; ഈ മാസം 12-ന് വീണ്ടും ഹാജരാകണം

#Siddique | ബലാത്സംഗക്കേസിൽ സിദ്ദീഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു; ഈ മാസം 12-ന് വീണ്ടും ഹാജരാകണം
Oct 7, 2024 01:46 PM | By VIPIN P V

കൊച്ചി: (truevisionnews.com) ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം സിദ്ദീഖിനെ വിട്ടയച്ചത്.

ഈ മാസം 12ന് വീണ്ടും ഹാജരാകണമെന്ന് നടന് നിർദേശം നൽകിയിട്ടുണ്ട്. ആദ്യം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.

എന്നാൽ അദ്ദേഹത്തെ സിറ്റി കണ്ട്രോൾ റൂമിലേക്ക് മാറ്റി. ഇവിടെയായിരുന്നു ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദീഖ് അന്വേഷണ സംഘത്തിന് ഇ-മെയിൽ അയച്ചതിനു പിന്നാലെയാണ് നോട്ടീസ് നൽകിയത്.

എന്നാൽ ചോദ്യം ചെയ്യലല്ല, വിവരശേഖരണമാണെന്ന് അന്വേഷണ സംഘം നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നടൻ ഒളിവിലായിരുന്നു.

ഒരാഴ്ചത്തെ ഒളിവുജീവിതത്തിന് ശേഷം സുപ്രിം കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് പുറത്തുവന്നത്.

#Siddique #interrogated #three #hours #rapecase #released #Appear #month

Next TV

Related Stories
#OmPrakashDrugCase | ലഹരിക്കേസ്: റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

Oct 7, 2024 05:15 PM

#OmPrakashDrugCase | ലഹരിക്കേസ്: റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

ഇന്നലെയാണ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും മറ്റുള്ളവരെയും...

Read More >>
#rape | പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ് ശിക്ഷ

Oct 7, 2024 05:03 PM

#rape | പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ് ശിക്ഷ

ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ...

Read More >>
#PAMuhammadriyas | 'ഡയലോഗ് അടിക്കൻ മാത്രമേ വി ഡി സതീശനെ കൊണ്ട് കഴിയുകയുള്ളൂ' - മുഹമ്മദ് റിയാസ്

Oct 7, 2024 04:48 PM

#PAMuhammadriyas | 'ഡയലോഗ് അടിക്കൻ മാത്രമേ വി ഡി സതീശനെ കൊണ്ട് കഴിയുകയുള്ളൂ' - മുഹമ്മദ് റിയാസ്

കേരളത്തിലെ പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആയി മാറുകയാണ്. തിരുവനന്തപുരത്തും അതിന്...

Read More >>
#missing | മലയാളി യുവാവിനെ കപ്പലിൽ നിന്നും കാണാതായി;  അവസാനമായി വീട്ടിലേക്ക് വിളിച്ചത് മൂന്നാം തീയതി, ആധിയോടെ കുടുംബം

Oct 7, 2024 04:40 PM

#missing | മലയാളി യുവാവിനെ കപ്പലിൽ നിന്നും കാണാതായി; അവസാനമായി വീട്ടിലേക്ക് വിളിച്ചത് മൂന്നാം തീയതി, ആധിയോടെ കുടുംബം

ചൈനയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന എംവി ട്രൂ കോണ്‍റാഡ് കപ്പലില്‍ നിന്നാണ് ആല്‍ബര്‍ട്ട് ആന്‍റണിയെ...

Read More >>
#AnandPayyannur | നിവിൻ പോളിക്കെതിരായ ലൈം​ഗികാരോപണം; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 04:28 PM

#AnandPayyannur | നിവിൻ പോളിക്കെതിരായ ലൈം​ഗികാരോപണം; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസനും...

Read More >>
Top Stories