#SujitDas | സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, പരാതി തള്ളണമെന്നും ആവശ്യം

#SujitDas | സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, പരാതി തള്ളണമെന്നും ആവശ്യം
Oct 7, 2024 01:03 PM | By VIPIN P V

കൊച്ചി: (truevisionnews.com) മലപ്പുറം മുൻ എസ്പി സുജിത് ദാസ്, സിഐ വിനോദ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി വ്യാജമാണെന്ന് സർക്കാ‍ർ ഹൈക്കോടതിയിൽ.

പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും പരാതിക്ക് അടിസ്ഥാനരഹിതമാണെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

പരാതിയിൽ കേസെടുക്കാനുളള തെളിവില്ലെന്നും സർക്കാർ വ്യക്തമാക്കി. ബലാൽസംഗ പരാതി നൽകിയിയിട്ടും പൊലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നൽകിയ ഹർജിയിലാണ് സർക്കാർ നടപടി.

രാതിക്കാരിയുടെ ഹർജി തളളണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എസ് പി അടക്കമുളളവർക്കെതിരെ കേസെടുക്കാനുളള തെളിവില്ല.

സംഭവം നടന്ന സ്ഥലങ്ങൾ, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ സിഡിആർ അടക്കമുളളവ പരിശോധിച്ചു.

കേസെടുക്കാനുളള യാതൊരു തെളിവുമില്ല. വ്യാജപ്പരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ രം​ഗത്തെത്തിയത്.

പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും ആരോപണമുന്നയിച്ചിരുന്നു. കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം തന്നെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

#government #demanded #rape #complaint #SujitDas #dismissed #HighCourt #false

Next TV

Related Stories
#OmPrakashDrugCase | ലഹരിക്കേസ്: റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

Oct 7, 2024 05:15 PM

#OmPrakashDrugCase | ലഹരിക്കേസ്: റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

ഇന്നലെയാണ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും മറ്റുള്ളവരെയും...

Read More >>
#rape | പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ് ശിക്ഷ

Oct 7, 2024 05:03 PM

#rape | പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ് ശിക്ഷ

ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ...

Read More >>
#PAMuhammadriyas | 'ഡയലോഗ് അടിക്കൻ മാത്രമേ വി ഡി സതീശനെ കൊണ്ട് കഴിയുകയുള്ളൂ' - മുഹമ്മദ് റിയാസ്

Oct 7, 2024 04:48 PM

#PAMuhammadriyas | 'ഡയലോഗ് അടിക്കൻ മാത്രമേ വി ഡി സതീശനെ കൊണ്ട് കഴിയുകയുള്ളൂ' - മുഹമ്മദ് റിയാസ്

കേരളത്തിലെ പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആയി മാറുകയാണ്. തിരുവനന്തപുരത്തും അതിന്...

Read More >>
#missing | മലയാളി യുവാവിനെ കപ്പലിൽ നിന്നും കാണാതായി;  അവസാനമായി വീട്ടിലേക്ക് വിളിച്ചത് മൂന്നാം തീയതി, ആധിയോടെ കുടുംബം

Oct 7, 2024 04:40 PM

#missing | മലയാളി യുവാവിനെ കപ്പലിൽ നിന്നും കാണാതായി; അവസാനമായി വീട്ടിലേക്ക് വിളിച്ചത് മൂന്നാം തീയതി, ആധിയോടെ കുടുംബം

ചൈനയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന എംവി ട്രൂ കോണ്‍റാഡ് കപ്പലില്‍ നിന്നാണ് ആല്‍ബര്‍ട്ട് ആന്‍റണിയെ...

Read More >>
#AnandPayyannur | നിവിൻ പോളിക്കെതിരായ ലൈം​ഗികാരോപണം; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 04:28 PM

#AnandPayyannur | നിവിൻ പോളിക്കെതിരായ ലൈം​ഗികാരോപണം; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസനും...

Read More >>
Top Stories