#kidnap | ആണ്‍സുഹൃത്തിനൊപ്പമിരുന്ന 19-കാരിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

#kidnap | ആണ്‍സുഹൃത്തിനൊപ്പമിരുന്ന 19-കാരിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍
Oct 7, 2024 08:15 AM | By VIPIN P V

ശാസ്താംകോട്ട: (truevisionnews.com) പൊലീസ് ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം നടന്നത്.

കൊല്ലം പെരിനാട് കടവൂര്‍ സ്വദേശിയും സുഗന്ധ വ്യഞ്ജനത്തൈ വ്യാപാരിയുമായ വിഷ്ണുലാല്‍ (34) ആണ് അറസ്റ്റിലായത്.

ആണ്‍സുഹൃത്തുമൊത്ത് ശാസ്താംകോട്ട തടാകതീരത്ത് ഇരിക്കുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 19കാരിയെ പൊലീസ് എന്നു പറഞ്ഞാണ് വിഷ്ണുലാല്‍ തട്ടിക്കൊണ്ടുപോയത്.

ശാസ്താംകോട്ട പൊലീസിന്റെയും പിങ്ക് പൊലീസിന്റെയും തന്ത്രപരമായ ഇടപെടലിലാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

മലപ്പുറം സ്വദേശിയായ യുവാവും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയും സംസാരിച്ചിരിക്കെയാണ് പൊലീസെന്ന് പറഞ്ഞ് വിഷ്ണുലാല്‍ അവിടേയ്ക്ക് എത്തിയത്.

ഇരുവരോടും ഇയാള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് പരിശോധിച്ചശേഷം സമീപത്തുള്ള ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു.

യുവാവിനോട് നടന്നുവരാനും പെണ്‍കുട്ടിയോട് കാറില്‍ കയറാനുമാണ് ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു കളഞ്ഞു.

യുവാവ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി ശാസ്താംകോട്ട പൊലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം അയച്ചു.

കാക്കി സോക്‌സ് ധരിച്ച ഒരാള്‍ രാവിലെ മുതല്‍ തടാകതീരത്ത് ഉണ്ടായിരുന്നെന്നും അയാള്‍ പിങ്ക് പൊലീസുമായി സംസാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പിങ്ക് പൊലീസ് വിഷ്ണുലാലിനെ ബന്ധപ്പെട്ട് തന്ത്രപരമായി വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.

പലയിടത്തും കാറില്‍ കറക്കിയശേഷം കടപുഴ പാലത്തിന് സമീപം യുവതിയെ ഇറക്കിവിട്ടതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവിടെ എത്തിയെന്ന് ഉറപ്പിച്ചു. ഉപദ്രവിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് വിഷ്ണുലാലിനെതിരെ കേസെടുത്തു.

#year #old #girl #who #boyfriend #kidnapped #police #youth #arrested

Next TV

Related Stories
#arrest | നഴ്‌സുമാരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയിൽ വിസ വാഗ്ദാനം ചെയ്ത് 10,95,000 രൂപയുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Oct 7, 2024 12:42 PM

#arrest | നഴ്‌സുമാരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയിൽ വിസ വാഗ്ദാനം ചെയ്ത് 10,95,000 രൂപയുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ തൃശൂരിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ...

Read More >>
#straydog |  നാദാപുരം പുറമേരിയിൽ തെരുവുനായ ആക്രമണം, ആറ് പേർക്ക് പരിക്ക്

Oct 7, 2024 12:21 PM

#straydog | നാദാപുരം പുറമേരിയിൽ തെരുവുനായ ആക്രമണം, ആറ് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#train | കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

Oct 7, 2024 11:56 AM

#train | കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങിൽ വച്ച് ഇന്ന് രാവിലെയായിരുന്നു...

Read More >>
#arrest |  കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്,  മൂന്ന് പേർ പിടിയിൽ

Oct 7, 2024 11:52 AM

#arrest | കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്, മൂന്ന് പേർ പിടിയിൽ

കഴിഞ്ഞ മാസം അഞ്ചിനാണ് ബംഗളൂരുവിൽ നിന്നെത്തിയ ഏച്ചൂർ സ്വദേശി റഫീഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം...

Read More >>
#goldrate | ആശ്വാസം .... സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Oct 7, 2024 11:44 AM

#goldrate | ആശ്വാസം .... സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയാണ്. 160 രൂപയാണ് ഇന്ന് പവന്...

Read More >>
#fishprice |   ഗ​മ കാ​ട്ടി​യ മ​ത്തി​ ഒ​ടു​വി​ൽ നി​ലം​തൊട്ടു, മ​ത്തിയുടെ വില കുറഞ്ഞു

Oct 7, 2024 11:28 AM

#fishprice | ഗ​മ കാ​ട്ടി​യ മ​ത്തി​ ഒ​ടു​വി​ൽ നി​ലം​തൊട്ടു, മ​ത്തിയുടെ വില കുറഞ്ഞു

ട്രോ​ളി​ങ്​ നി​രോ​ധ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പാ​രി​സ്ഥി​തി​ക ത​ക​ർ​ച്ച​യും അ​മി​ത മ​ത്സ്യ​ബ​ന്ധ​ന​വും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള...

Read More >>
Top Stories